- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് തൊഴിൽ കണ്ടെത്താം; ജോലിക്കാരെ ആവശ്യമുള്ള തൊഴിലുടമകൾക്കും റിക്രൂട്ട് ചെയ്യാം; സൗദി തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ ശ്രദ്ധ നേടുന്നു
ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താനും തൊഴിലാളികളെ ആവശ്യമുള്ള തൊഴിലുടമയ്ക്ക് തൊഴിലാളികളെ കണ്ടെത്താനു മൊക്കെയായി സൗദി തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ ഓൺലൈൻ പോർട്ടൽ ശ്രദ്ധേയമാകുന്നു. Kawadir.com.sa എന്ന വെബ്‌സൈറ്റിൽ, ജോലി അന്വേഷിക്കുന്ന വിദേശികൾക്ക് അവരുടെ ബയോഡാറ്റ അപ്‌ലോഡ് ചെയ്യാം. തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങൾക്കും ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. പുതിയ വിദേശ തൊഴിലാളികളെ സൗദിയിൽവച്ച് തന്നെ റിക്രൂട്ട് ചെയ്യാനും നിലവിലുള്ള തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാനും തൊഴിലുടമകൾക്ക് ഇതിലൂടെ സാധിക്കും. താൽപര്യമുള്ള സ്ഥാപനങ്ങളിൽ ജോലി നോക്കാൻ വിദേശികൾക്ക് ഈ സംവിധാനം അവസരം നൽകുന്നു. ജോലി മാറാൻ നിലവിലുള്ള സ്പോൺസറുടെ അനുമതി ആവശ്യമാണ്.നിതാഖാത് പ്രകാരം പച്ച വിഭാഗത്തിലോ അതിനു മുകളിലോ ഉള്ള സ്ഥാപനങ്ങളിലേക്ക് മാത്രമേ സ്പോൺസർഷിപ്പ് മാറാൻ സാധിക്കുകയുള്ളൂ. 2200ഓളം തൊഴിലാളികളും തൊഴിലാളികളെ ആവശ്യമുള്ള 700ലേറെ സ്ഥാപനങ്ങളും ഇത് വരെ ഈ വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്തു. ഈ സംവിധാനം നിലവ
ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താനും തൊഴിലാളികളെ ആവശ്യമുള്ള തൊഴിലുടമയ്ക്ക് തൊഴിലാളികളെ കണ്ടെത്താനു മൊക്കെയായി സൗദി തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ ഓൺലൈൻ പോർട്ടൽ ശ്രദ്ധേയമാകുന്നു.
Kawadir.com.sa എന്ന വെബ്‌സൈറ്റിൽ, ജോലി അന്വേഷിക്കുന്ന വിദേശികൾക്ക് അവരുടെ ബയോഡാറ്റ അപ്‌ലോഡ് ചെയ്യാം. തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങൾക്കും ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. പുതിയ വിദേശ തൊഴിലാളികളെ സൗദിയിൽവച്ച് തന്നെ റിക്രൂട്ട് ചെയ്യാനും നിലവിലുള്ള തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റാനും തൊഴിലുടമകൾക്ക് ഇതിലൂടെ സാധിക്കും.
താൽപര്യമുള്ള സ്ഥാപനങ്ങളിൽ ജോലി നോക്കാൻ വിദേശികൾക്ക് ഈ സംവിധാനം അവസരം നൽകുന്നു. ജോലി മാറാൻ നിലവിലുള്ള സ്പോൺസറുടെ അനുമതി ആവശ്യമാണ്.നിതാഖാത് പ്രകാരം പച്ച വിഭാഗത്തിലോ അതിനു മുകളിലോ ഉള്ള സ്ഥാപനങ്ങളിലേക്ക് മാത്രമേ സ്പോൺസർഷിപ്പ് മാറാൻ സാധിക്കുകയുള്ളൂ.
2200ഓളം തൊഴിലാളികളും തൊഴിലാളികളെ ആവശ്യമുള്ള 700ലേറെ സ്ഥാപനങ്ങളും ഇത് വരെ ഈ വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്തു. ഈ സംവിധാനം നിലവിൽ വന്നതോടെ വിദേശത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റ് കുറഞ്ഞതായി സൗദി തൊഴിൽമന്ത്രാലയം അറിയിച്ചു.
വിദേശ രാജ്യങ്ങളിൽനിന്നും പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പകരം പരിചയ സമ്പന്നരായ തൊഴിലാളികളെ സൗദിയിൽവച്ച് തന്നെ ലഭിക്കുന്ന ഈ സംവിധാനം പ്രയോജനപ്പെടുത്തുകയാണ് പല കമ്പനികളും. അതേസമയം സ്പോൺസർഷിപ്പ് മാറാതെ തന്നെ വിദേശ തൊഴിലാളികളുടെ സേവനം താൽക്കാലികമായി ഉപയോഗപ്പെടുത്താനും തൊഴിൽ മന്ത്രാലയം സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ajeer.com.sa എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്യാവുന്നതാണ്.