- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സ്‌പോൺസർഷിപ്പ് മാറി നല്കാമെന്ന് പരസ്യം നല്കിയാൽ കടുത്ത ശിക്ഷ; സ്‌പോൺസർഷിപ്പ് കൈമാറ്റം മനുഷ്യക്കടത് കുറ്റത്തിന്റെ പരിധിയിലെന്ന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
റിയാദ്: പണം നൽകിയാൽ തൊഴിലാളികളുടെ സ്‌പോൺസർഷിപ് മാറി നൽകാമെന്ന് പരസ്യം ചെയ്യുന്നവർക്കെതിരെ നടപടി സ്വകരിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൻ തുകക്ക് വീട്ടു വേലക്കാരികളുടെ സ്‌പോൺസർഷിപ്പ് കൈമാറ്റം ചെയ്യാൻ തയ്യാറാണെന്നും വേലക്കാരികളുടെ സ്‌പോൺസർഷിപ്പ് ആവശ്യമുണ്ടെന്നും ഉള്ള രീതിയിൽ പരസ്യം ചെയ്യുന്നതും കൈമാ
റിയാദ്: പണം നൽകിയാൽ തൊഴിലാളികളുടെ സ്‌പോൺസർഷിപ് മാറി നൽകാമെന്ന് പരസ്യം ചെയ്യുന്നവർക്കെതിരെ നടപടി സ്വകരിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൻ തുകക്ക് വീട്ടു വേലക്കാരികളുടെ സ്‌പോൺസർഷിപ്പ് കൈമാറ്റം ചെയ്യാൻ തയ്യാറാണെന്നും വേലക്കാരികളുടെ സ്‌പോൺസർഷിപ്പ് ആവശ്യമുണ്ടെന്നും ഉള്ള രീതിയിൽ പരസ്യം ചെയ്യുന്നതും കൈമാറ്റം നടത്തുന്നതും മനുഷ്യക്കടത് കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്നും നിയമ ലംഘകർക്ക് തടവും പിഴയും അടക്കമുമുള്ള കടുത്ത ശിക്ഷ നൽകുമെന്നും തൊഴിൽ മന്ത്രാലയ വക്താവ് തൈസീർ അൽ മുഫരിജ് വ്യക്തമാക്കി.
പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും പണമീടാക്കി വീട്ടു വേലക്കാരികളെ റിലീസിനു നൽകാൻ തയ്യാറായുള്ള പരസ്യങ്ങൾ ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്.
വിദേശങ്ങളിൽ നിന്നും വേലക്കാരികളെ കൊണ്ട് വന്നതിനു ശേഷം അവരുടെ സ്‌പോൺസർഷിപ്പ് കൈമാറാൻ തയ്യാറാണെന്ന് കാണിച്ചു പരസ്യം ചെയ്യുന്ന പ്രവണത വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വേലക്കാരികളെ അനുവദിക്കുന്നത് വിസ അനുവദിച്ചു കിട്ടുന്ന വ്യക്തിയുടെ കുടുംബത്തിൽ ജോലിയെടുക്കുന്നതിനാണ്. ഇവരെ കൈമാറ്റം ചെയ്യുന്നതിന് പ്രസ്തുത വ്യക്തിക്ക് അനുവാദമില്ല. കൂടിയ പണത്തിനു ഇവരെ കൈമാറ്റം ചെയ്യുന്നത് മനുഷ്യ കച്ചവടമായി മാത്രമേ കാണാനാകൂ. വിൽപ്പന എന്ന വാക്കിനു പകരം റിലീസ് എന്ന വാക്കാണ് ഉപയോഗിക്കുന്നത്,.ഇത് മൂലം കുറ്റകൃത്യത്തിന്റെ സ്വഭാവത്തിന് വ്യത്യാസം വരുന്നില്ല എന്നാണു തൊഴിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമ ലംഘനമാണെന്ന് കാണിച്ചു പത്രങ്ങൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.