- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രതിസന്ധി; സൗദിയിലെ വൻകിട കരാർ കമ്പനികൾ വിദേശ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങുന്നതായി സൂചന; ആശങ്കയോടെ മലയാളികളും
റിയാദ്: എണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തികബുദ്ധിമുട്ടുകളെ ത്തുടർന്ന് സൗദി അറേബ്യയിലെ ലെ കമ്പനികൾ കമ്പനികൾ കരാർ തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കരാർ കമ്പനികളുടെ ഉടമസ്ഥരുടെ കൂട്ടായ്മ കിഴക്കൻ പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്‌സിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് സൂചനയുള്ളത്. എണ്ണവില ഇടിവിനെ തുടർന്ന് വൻകിട പദ്ധതികൾ നിർത്തി വച്ചതാണ് കമ്പനികളെ പ്രതിസന്ധിയിലായത്. പൊതുമേഖല സ്ഥാപനങ്ങളായ സൗദി അരാംകോ, സാബിക്, സദാര, റോയൽ കമീഷൻ തുടങ്ങിയവയുടെ നൂറിലധികം കരാറുകളാണ് നിർത്തിവച്ചിരിക്കുന്നത്. ഈ കരാറുകൾ പ്രതീക്ഷിച്ച് വൻതോതിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത ചെറുതും വലുതുമായ കമ്പനികളാണ് ശമ്പളം പോലും കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. പ്രമുഖ സൗദി ബാങ്കായ നാഷനൽ കൊമേഴ്‌സ്യൽ ബാങ്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മാസങ്ങളിൽ പൊതു, സ്വകാര്യ കരാറുകളിൽ 47 ശതമാനം ഇടിവാണ് സംഭവിച്ചത്. ഇത് രാജ്യത്ത് പ്രവർത്തിക്കുന്ന അഞ്ഞൂറോളം കരാർ സഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന. വലിയ ശമ്പളം പറ്റുന്
റിയാദ്: എണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തികബുദ്ധിമുട്ടുകളെ ത്തുടർന്ന് സൗദി
അറേബ്യയിലെ ലെ കമ്പനികൾ കമ്പനികൾ കരാർ തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കരാർ കമ്പനികളുടെ ഉടമസ്ഥരുടെ കൂട്ടായ്മ കിഴക്കൻ പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്‌സിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് സൂചനയുള്ളത്.
എണ്ണവില ഇടിവിനെ തുടർന്ന് വൻകിട പദ്ധതികൾ നിർത്തി വച്ചതാണ് കമ്പനികളെ
പ്രതിസന്ധിയിലായത്. പൊതുമേഖല സ്ഥാപനങ്ങളായ സൗദി അരാംകോ, സാബിക്, സദാര, റോയൽ കമീഷൻ തുടങ്ങിയവയുടെ നൂറിലധികം കരാറുകളാണ് നിർത്തിവച്ചിരിക്കുന്നത്. ഈ കരാറുകൾ പ്രതീക്ഷിച്ച് വൻതോതിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത ചെറുതും വലുതുമായ കമ്പനികളാണ് ശമ്പളം പോലും കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
പ്രമുഖ സൗദി ബാങ്കായ നാഷനൽ കൊമേഴ്‌സ്യൽ ബാങ്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ
മാസങ്ങളിൽ പൊതു, സ്വകാര്യ കരാറുകളിൽ 47 ശതമാനം ഇടിവാണ് സംഭവിച്ചത്. ഇത് രാജ്യത്ത്
പ്രവർത്തിക്കുന്ന അഞ്ഞൂറോളം കരാർ സഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന.
വലിയ ശമ്പളം പറ്റുന്ന ഉയർന്ന തസ്തികയിലുള്ളവരെ ആദ്യ ഘട്ടത്തിൽ പിരിച്ചുവിടുമെന്നാണ്
റിപ്പോർട്ടുകൾ. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ മാത്രം ഏഴുലക്ഷം വിദേശികൾ കരാർ
മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. എണ്ണവില 2017ന് മുമ്പ് അൻപത് ഡോളറിന് മുകളിലത്തില്ലെന്ന
പഠന റിപ്പോർട്ടുകൾ വന്നതോടെ കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.