- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിക്രൂട്ടിങ് ഏജൻസി തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ പുതിയ വഴി തേടി സൗദി; വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ രാജ്യങ്ങളിൽ സൗദി ലേബർ ഓഫീസ് തുറക്കാൻ തീരുമാനം
റിക്രൂട്ടിങ് ഏജൻസി തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ പുതിയ വഴിയുമായി സൗദി രംഗത്ത്. ഇടനിലക്കാരെ ഒഴിവാക്കലും വീട്ടു ജോലിക്കാരുടെ റിക്രൂട്ട്‌മെന്റിൽ തട്ടിപ്പുകൾ തടയലുമാണ് പുതിയ പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്. സൗദിയിലേക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ രാജ്യങ്ങളിൽ ലേബർ വിഭാഗം ആരംഭിക്കാനും അറ്റാഷെയെ നിയമിക്കാനും ഉദ്ദേശിക്കുന്നതായി തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് വ്യക്തമാക്കിയത്. തൊഴിൽ, റിക്രൂട്ടിംങ് മേഖലകളിൽ നിലനിൽക്കുന്ന അനാരോഗ്യ പ്രവണത തടയുന്നതിനാണ് ലേബർ അറ്റാഷേകളെ നിയമിക്കുന്നത്. റിക്രൂട്ടിംങ് മേഖലയിലെ പ്രശ്‌നങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കാണാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാൽ വിദേശ രാജ്യങ്ങളിൽ സൗദിയെക്കുറിച്ച് പ്രചരിക്കുന്ന അപവാദങ്ങൾക്ക് പരിഹാരം കാണാനും ഇതിലൂടെ സാധിക്കും. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ലേബർ അറ്റാഷെയെ നിയമിക്കുക. വിവിധ രാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന ലേബർ വിഭാഗങ്ങളുടെ പ്രവർത്തനം മാതൃകയാക്കിയാണ് സൗദിയുട
റിക്രൂട്ടിങ് ഏജൻസി തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ പുതിയ വഴിയുമായി സൗദി രംഗത്ത്. ഇടനിലക്കാരെ ഒഴിവാക്കലും വീട്ടു ജോലിക്കാരുടെ റിക്രൂട്ട്‌മെന്റിൽ തട്ടിപ്പുകൾ തടയലുമാണ് പുതിയ പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്.
സൗദിയിലേക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ രാജ്യങ്ങളിൽ ലേബർ വിഭാഗം ആരംഭിക്കാനും അറ്റാഷെയെ നിയമിക്കാനും ഉദ്ദേശിക്കുന്നതായി തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് വ്യക്തമാക്കിയത്. തൊഴിൽ, റിക്രൂട്ടിംങ് മേഖലകളിൽ നിലനിൽക്കുന്ന അനാരോഗ്യ പ്രവണത തടയുന്നതിനാണ് ലേബർ അറ്റാഷേകളെ നിയമിക്കുന്നത്.
റിക്രൂട്ടിംങ് മേഖലയിലെ പ്രശ്‌നങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കാണാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാൽ വിദേശ രാജ്യങ്ങളിൽ സൗദിയെക്കുറിച്ച് പ്രചരിക്കുന്ന അപവാദങ്ങൾക്ക് പരിഹാരം കാണാനും ഇതിലൂടെ സാധിക്കും.
വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ലേബർ അറ്റാഷെയെ നിയമിക്കുക. വിവിധ രാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന ലേബർ വിഭാഗങ്ങളുടെ പ്രവർത്തനം മാതൃകയാക്കിയാണ് സൗദിയുടെ നടപടി. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ പൂർണമായും പുതുതായി ആരംഭിച്ച 'മുസാനിദ്' സംവിധാനത്തി ലാക്കിയതിനാൽ ഈ രംഗത്തെ തട്ടിപ്പ് തടയാനായിട്ടുണ്ടെന്ന് തൊഴിൽ സാമൂഹ്യക്ഷേമ വിഭാഗം വ്യക്തമാക്കി. വീട്ടുവേലക്കാരുടെ വിസ അപേക്ഷക്ക് പുറമെ, സേവന, വേതന വിവരങ്ങൾ, ഇഖാമ, റീ-എൻട്രി അപേക്ഷകൾ എന്നിവയും മുസാനിദ്' വഴി സമർപ്പിക്കാനാവും.
സൗദി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കുക. വിദേശ രാജ്യങ്ങളിലെ എംബസികളിലും കോൺസുലേറ്റുകളിലും പുതിയ ലേബർ അറ്റാഷെ ഓഫീസുകൾ ആരംഭിക്കുന്നതോടെ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെയും മറ്റ് ഇടനിലക്കാരുടേയും തട്ടിപ്പുകൾ ഒഴിവാക്കാൻ കഴിയുമെന്ന് തൊഴിൽ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ വിവിധ എംബസികളിലും കോൺസിലേറ്റുകളിലും നിലവിൽ മെഡിക്കൽ അറ്റാച്ചെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികൾക്കു വേണ്ട ഡോക്ടർമാരെ ഈ ഓഫീസുകൾ വഴിയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇതേ മാതൃകയിലാവും ലേബർ അറ്റാഷെ ഓഫീസുകളും പ്രവർത്തിക്കുക.