റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കമ്പനികൾ പൂട്ടി പോയത് പ്രതിസന്ധിയിലായ തൊഴിലാളികൾ ഇപ്പോഴും ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നു. മറ്റ് കമ്പനികളിൽ ജോലിയിൽ പ്രവേശിക്കാത്ത തൊഴിലാളികൾ വേഗം ഇന്ത്യയിലേക്ക് മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്..

വളരെ കുറച്ച് പേരെ ഇതുവരെ മടങ്ങാൻ തയ്യാറായിട്ടുള്ളു. മറ്റ് കമ്പനികളിൽ ഇവർക്ക് ജോലി കിട്ടാനുള്ള സാദ്ധ്യത ആരായുന്നുണ്ടെന്നും ഇതല്ലെങ്കിൽ മടങ്ങുക എന്ന വഴിയെ മുന്നിലുള്ളു വെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മടങ്ങി വരുന്നവരെ കുറിച്ച് സംസ്ഥാനങ്ങൾക്ക് വിവരം നൽകുന്നില്ലെന്ന മന്ത്രി കെടി ജലീലിന്റെ ആരോപണവും വിദേശകാര്യമന്ത്രാലയം തള്ളി. ഈ പ്രസ്താവനയോട് യോജിക്കുന്നില്ല.സ്വന്തം സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ എത്തുമ്പോൾ അവരെ സ്വന്തം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റേതാണെന്നും മന്ത്രാലയം വ്യക്തമാക്കി.