സ്വദേശികൾക്കായി നിജപ്പെടുത്തിയിരിക്കുന്ന തൊഴിൽ വിദേശികൾ ചെയ്താൽ ഇരുപതിനായിരം റിയാൽ പിഴ ഈടാക്കുന്ന നിയമം കൊണ്ടുവരാൻ സൗദി തൊഴിൽ മന്ത്രാലയം തയ്യാറെടുക്കുന്നതായി സൂചന. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ നിയമ ലംഘനം നടത്തിയ സ്ഥാപനയുടമക്കെതിരെ ഇരുപതിനായിരം റിയാൽ പിഴ ചുമത്തും.

നിയമത്തിന്റെ കരടുരേഖ മന്ത്രാലയത്തിന്റ വെബ്‌സൈറ്റിൽ പ്രസിദ്ദീകരിച്ചു.വ്യാഴാഴ്ചക്കകം കരടു രേഖയിൽ അഭിപ്രായം അറിയിക്കാൻ തൊഴിൽ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാപനയുടമകളോട് നിർദേശിച്ചു.തൊഴിൽ മന്ത്രാലയം വിവധ സ്ഥാപനങ്ങളിൽ നടത്തിവരുന്ന പരിശോധനകളിൽ നിരവധി പേർ ഇത്തരം നിയമ ലംഘനങ്ങളിൽ പിടിക്കപ്പെടാറുണ്ട്.

പിടികൂടപ്പെടുന്ന വിദേശികളെ തൊഴിൽ മന്ത്രാലയം നാടു കടത്തൽ കേന്ദ്രങ്ങളിലേക്കു കൈമാറുകയാണ് ഇപ്പോൾ ചെയ്തു വരുന്നത്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ നിയമ ലംഘനം നടത്തിയ സ്ഥാപനയുടമക്കെതിരെ ഇരുപതിനായിരം റിയാൽ പിഴ ചുമത്തും.