- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളവുമായി ബന്ധപ്പെട്ട പരാതികളിൽ 10 ദിവസത്തിനകം തീർപ്പ്; കെട്ടിക്കിടക്കുന്ന കേസുകൾക്ക് ഉടൻ പരിഹാരം; തൊഴിൽ പ്രശ്നങ്ങളിൽ ഉടൻ പരിഹാരം കാണാൻ സൗദി തൊഴിൽ മന്ത്രാലയം
റിയാദ്: സൗദിയിൽ തൊഴിൽ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കാലതാമസമുണ്ടാകില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.തൊഴിൽ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ ഉടൻ തീർപ്പുകൽപ്പിക്കുമെന്നും വീട്ടുജോലിക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു ലഭിച്ചിരിക്കുന്ന പരാതികളിൽ പത്തു ദിവസത്തിനകവും മറ്റുമേഖലകളിലെ പരാതികളിൽ 21 ദിവസത
റിയാദ്: സൗദിയിൽ തൊഴിൽ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കാലതാമസമുണ്ടാകില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.തൊഴിൽ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ ഉടൻ തീർപ്പുകൽപ്പിക്കുമെന്നും വീട്ടുജോലിക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു ലഭിച്ചിരിക്കുന്ന പരാതികളിൽ പത്തു ദിവസത്തിനകവും മറ്റുമേഖലകളിലെ പരാതികളിൽ 21 ദിവസത്തിനകവും തീർപ്പുകൽപ്പിക്കുമെന്നുമാണ് സൗദി തൊഴിൽമന്ത്രാലയം ഉറപ്പ് നല്കിയത്.
കെട്ടിക്കിടക്കുന്ന കേസുകളിൽ ഉടൻ പരിഹാരം കണ്ടെത്തുകയാണു തൊഴിൽ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വീട്ടുജോലിക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു ലഭിച്ചിരിക്കുന്ന പരാതികളിൽ ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിൽ ഒത്തുതീർപ്പുണ്ടാക്കും. രമ്യതയിലെത്തിയില്ലെങ്കിൽ പരാതി ഫയലിൽ സ്വീകരിച്ച് പത്തു ദിവസത്തിനുളഅളിൽ ഏകകണ്ഠമായോ ഭൂരിപക്ഷാഭിപ്രായത്തിലോ തീർപ്പുകൽപ്പിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
മറ്റുമേഖലകളിലെ തൊഴിലാളികളുടെ പരാതികളിൽ പരിഹാരം കാണാൻ 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവിൽ പ്രശ്‌നത്തിൽ തീർപ്പുണ്ടായില്ലെങ്കിൽ കേസ് തുടർ നടപടികൾക്കായുള്ള സമിതിക്കു വിടും.കേസുകൾമൂലം തൊഴിൽ പ്രതിസന്ധി നേരിടേണ്ടി വരുന്നവർക്ക് തൊഴിൽമേഖലമാറാനും മന്ത്രാലയം അനുമതി നൽകും. സ്വദേശികളുടെ സംവരണ വിഭാഗത്തിൽപ്പെടാത്ത ജോലിയിൽ ഇത്തരകാർക്ക് പ്രവേശിക്കാമെന്നും തൊഴിൽമന്ത്രാലയം അറിയിച്ചു.