- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശി തൊഴിലാളികൾക്ക് തൊഴിൽ നിയമങ്ങളുടെ ബോധവത്കരണം ഇനി ഫോണിലൂടെ; ടെലികോം കമ്പനികളുമായി ചേർന്ന് പുതിയ പദ്ധതിയുമായി സൗദിതൊഴിൽ മന്ത്രാലയം
ജിദ്ദ: പ്രവാസി തൊഴിലാളികൾക്ക് സൗദി തൊഴിൽ നിയമങ്ങൾ സംബന്ധിച്ച ബോധവത്കരണം ഇനി ഫോണിലൂടെയും ലഭ്യമാകും.സൗദിയിൽ തൊഴിൽ തേടിയെത്തുന്ന വിദേശികളെ ബോധവൽക്കരി ക്കുന്നതിന് സൗദി ടെലികോം കമ്പനിയുമായി തൊഴിൽ മന്ത്രാലയം കരാർ ഒപ്പുവച്ചതോടെയാണ് പുതിയ സംവിധാനത്തിന് വഴിയൊരുങ്ങുന്നത്. തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വിവിധ ഭാഷകളിൽ
ജിദ്ദ: പ്രവാസി തൊഴിലാളികൾക്ക് സൗദി തൊഴിൽ നിയമങ്ങൾ സംബന്ധിച്ച ബോധവത്കരണം ഇനി ഫോണിലൂടെയും ലഭ്യമാകും.സൗദിയിൽ തൊഴിൽ തേടിയെത്തുന്ന വിദേശികളെ ബോധവൽക്കരി ക്കുന്നതിന് സൗദി ടെലികോം കമ്പനിയുമായി തൊഴിൽ മന്ത്രാലയം കരാർ ഒപ്പുവച്ചതോടെയാണ് പുതിയ സംവിധാനത്തിന് വഴിയൊരുങ്ങുന്നത്.
തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വിവിധ ഭാഷകളിൽ മൊബൈൽ ഫോണിൽ അറിയിക്കുന്നതിനാണ് കരാർ ഒപ്പുവച്ചത്.തൊഴിൽ നിയമങ്ങൾ സംബന്ധിച്ച് തൊഴിലാളികളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മന്ത്രാലയവും സൗദി ടെലികോം കമ്പനിയും കരാറിൽ ഒപ്പുവച്ചത്.
തൊഴിൽ നിയമങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, ബാധ്യതകൾ എന്നിവ സൗദി ടെലികോം തൊഴിലാളികളെ മൊബൈൽ ഫോണിൽ അറിയിക്കും. തൊഴിൽ മന്ത്രാലയത്തിന്റെ സന്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും വിവിധ ഭാഷകളിൽ വിദേശ തൊഴിലാളികളിലെത്തി ക്കുന്നതിനും കരാർ ഉപകരിക്കും.മന്ത്രാലയത്തിന്റെ സഹായം ആവശ്യമുള്ള സന്ദർഭങ്ങളിൽ മാർഗനിർദ്ദേശങ്ങളും തൊഴിലാളികൾക്ക് ലഭക്കും.