താമസ തൊഴിൽ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന വിദശികൾക്ക് രേഖകൾ നിയമ വിധേയമാക്കുന്നതിന് ഒരിക്കൽ കൂടി സാവകാശം നൽകുമെന്ന രീതിയിൽ ചില മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയ വക്താവ് തയ്‌സീർ അൽ മുഫ്രിജ് പറഞ്ഞു.

താമസാനുമതി പുതുക്കാൻ കഴിഞ്ഞ വർഷം അവസാനം വരെ സമയം അനുവദിച്ചിരുന്നു. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. അതോടൊപ്പം കർഷകർക്കും ആട്ടിടയന്മാർക്കും മൽസ്യത്തൊഴിലാളികൾക്കും സ്‌പോൺസറെ മാറ്റുന്നതിനുള്ള വിലക്ക് നീക്കിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

തൊഴിൽ മന്ത്രാലയം നിയമ ലംഘകരെ പിടികൂടാനുള്ള കാമ്പയിൽ തുടരുന്നതായും വരും ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയ വാക്താവ്‌വ്യക്തമാക്കി.