- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വേനലവധി മുതൽ പറക്കാൻ സൗദിയിൽ നിന്നും ഫ്ളൈ എഡിലും; താഴ്ന്ന ടിക്കറ്റ് നിരക്കിൽ മികച്ച സൗകര്യമൊരുക്കി പുതിയ ബജറ്റ് വിമാന സർവ്വീസുമായി സൗദി എയർലൈൻസ്
റിയാദ്: ബജറ്റ് വിമാനസർവീസുമായി സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) രംഗത്തെത്തി. ഫ്‌ലൈ എഡീൽ' എന്ന് നാമകരണം ചെയ്തിരിക്കുന്ന കമ്പനിയുടെ ആസ്ഥാനം ജിദ്ദയായിരിക്കും. 2017 ലെ വേനലവധിക്കാലം മുതൽ സർവീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സൗദി അറേബ്യയിലെ ആഭ്യന്തര റൂട്ടുകളിലും മേഖലയിലെ സുപ്രധാന നഗരങ്ങളിലേയ്ക്കു മായിരിക്കും ആദ്യഘട്ടത്തിൽ സർവീസുകൾ നടത്തുന്നത്. 29 വിമാനങ്ങളായിരിക്കും ആദ്യഘട്ടത്തിൽ. ഇവയുടെ ഷെഡ്യൂൾ വൈകാതെ പുറത്തിറക്കും. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഒറ്റ ക്‌ളാസ് മാത്രമേ ഇതിലുണ്ടാകൂ. കൂടുതൽ സീറ്റുകളും ഒരുക്കും. രാജ്യത്തെ വൻകിട നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാകും സർവീസ്. ഇവിടങ്ങളിൽ നിന്ന് വിവിധ നഗരങ്ങളിലേക്ക് സ്ഥിരം സർവീസ് ഉണ്ടാകും. ചെലവുകുറഞ്ഞ സർവീസ് എന്നുവച്ചാൽ കുറഞ്ഞ നിലവാരം എന്നല്ല അർഥമെന്നും ലോകോത്തര നിലവാരം തന്നെ പ്രദാനം ചെയ്യുമെന്നും അൽ ജാസിർ കൂട്ടിച്ചേർത്തു. 800 കോടി ഡോളർ ചെലവിൽ എയർബസിൽ നിന്ന് 50 യാത്ര വിമാനങ്ങൾ കഴിഞ്ഞ ജൂണിൽ സൗദിയ ഓർഡർ ചെയ്തിരുന്നു. എഡീൽ' സൗ
റിയാദ്: ബജറ്റ് വിമാനസർവീസുമായി സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) രംഗത്തെത്തി. ഫ്‌ലൈ എഡീൽ' എന്ന് നാമകരണം ചെയ്തിരിക്കുന്ന കമ്പനിയുടെ ആസ്ഥാനം ജിദ്ദയായിരിക്കും. 2017 ലെ വേനലവധിക്കാലം മുതൽ സർവീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സൗദി അറേബ്യയിലെ ആഭ്യന്തര റൂട്ടുകളിലും മേഖലയിലെ സുപ്രധാന നഗരങ്ങളിലേയ്ക്കു മായിരിക്കും ആദ്യഘട്ടത്തിൽ സർവീസുകൾ നടത്തുന്നത്. 29 വിമാനങ്ങളായിരിക്കും ആദ്യഘട്ടത്തിൽ. ഇവയുടെ ഷെഡ്യൂൾ വൈകാതെ പുറത്തിറക്കും.
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഒറ്റ ക്‌ളാസ് മാത്രമേ ഇതിലുണ്ടാകൂ. കൂടുതൽ സീറ്റുകളും ഒരുക്കും. രാജ്യത്തെ വൻകിട നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാകും സർവീസ്. ഇവിടങ്ങളിൽ നിന്ന് വിവിധ നഗരങ്ങളിലേക്ക് സ്ഥിരം സർവീസ് ഉണ്ടാകും.
ചെലവുകുറഞ്ഞ സർവീസ് എന്നുവച്ചാൽ കുറഞ്ഞ നിലവാരം എന്നല്ല അർഥമെന്നും ലോകോത്തര നിലവാരം തന്നെ പ്രദാനം ചെയ്യുമെന്നും അൽ ജാസിർ കൂട്ടിച്ചേർത്തു. 800 കോടി ഡോളർ ചെലവിൽ എയർബസിൽ നിന്ന് 50 യാത്ര വിമാനങ്ങൾ കഴിഞ്ഞ ജൂണിൽ സൗദിയ ഓർഡർ ചെയ്തിരുന്നു.
എഡീൽ' സൗദിയുടെ പുതിയബജറ്റ് വിമാനം വരുന്നു 29 വിമാനങ്ങളായിരിക്കും ആദ്യഘട്ടത്തിൽ.