- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കയിലെ ഹറം പള്ളിയിലേക്ക് അതിവേഗതയിൽ കാറോടിച്ച് കയറ്റാൻ ശ്രമം; മാനസിക വിഭ്രാന്തിയുള്ള സൗദി പൗരൻ പിടിയിൽ; പള്ളിയുടെ തെക്ക് ഭാഗത്തുള്ള വാതിലുകൾക്ക് കേടുപാട്; പാരീസ് ഭീകരാക്രമണത്തിന് തിരിച്ചടിയെന്ന് സംശയിച്ച അധികൃതർക്ക് ആശ്വാസം; ഭീതി മാറാതെ ലോകത്തിലെ ആരാധനാലയങ്ങൾ
മക്ക: പാരീസിലെ ചർച്ചിൽ ഇസ്ലാമിക ഭീകരൻ മൂന്നുപേരെ അതിദാരുണമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽനിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. അതുകൊണ്ടുതന്നെ ഈ കോവിഡ് കാലത്തും ലോകത്തിലെ എല്ലാ പ്രമുഖ ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുമുണ്ട്. ന്യൂസിലൻഡിൽ കണ്ടതുപോലെ തീവ്ര വലതുപക്ഷ ഭ്രാന്തന്മാരുടെ തിരിച്ചടി ഉണ്ടാവുമോ എന്ന പല ഇസ്ലാമിക രാജ്യങ്ങൾക്കും ആശങ്കയുണ്ട്. തുർക്കി പ്രസിൻഡന്റ് എർദോഗാൻ അത് തുറന്നു പറയുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി മക്കയിലെ ഹറം പള്ളിയിൽ ഉണ്ടായ ഒരു സംഭവവും വ്യാപകമായി ഭീതി ഉയർത്തി. പള്ളിയിലേക്ക് അതിവേഗതയിൽ കാറോടിച്ച് കയറ്റാൻ ശ്രമിച്ചയാളെ ഹറം സുരക്ഷാവിഭാഗം പിടികൂടി. ഹറം പള്ളിയുടെ തെക്ക് ഭാഗത്തുള്ള ഗെയിറ്റിനു നേരെയായിരുന്നു കാർ ചെന്നിടിച്ചത്. കാർ ശക്തമായി ഇടിച്ചതിന്റെ ഫലമായി വാതിലിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ സെക്കൻഡുകൾ കൊണ്ടുതന്നെ ഇത് ഒരു ഭീകരാക്രമണമോണോ എന്ന് സംശയം നവമാധ്യമങ്ങളിലടക്കം ഉയർന്നു. എന്നാൽ സംഭവത്തിന് പിന്നിൽ ഒരു സൗദി പൗരൻ ആണെന്നും ഇയാൾ മാനസിക വിഭ്രാന്തിയുള്ള ആളാണെന്നാണ് റിപ്പോർട്ട് വന്നതോടെയാണ് എല്ലാവർക്കും സമാധനമായത്.
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പ്രതിയെ നടപടിക്രമങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.
മറുനാടന് ഡെസ്ക്