- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒട്ടകത്തെ ഇഷ്ട്പ്പെട്ടാലും കുടുംബം കലങ്ങാം; ഭാര്യ ഒട്ടകത്തെ ഇഷ്ടപ്പെട്ടതിന് ഭർത്താവിന്റെ മൊഴി ചൊല്ലൽ; സൗദിയിൽ നിന്നും മറ്റൊരു കഥ കൂടി
റിയാദ്: ഭാര്യ വാട്ട്‌സ് ആപ്പ് സന്ദേശം അവഗണിച്ചാലോ, പെപ്‌സി കുടിച്ചാലോ, കൂടുതൽ റൊമാന്റിക്കായാലോ മൊഴി ചൊല്ലുന്ന സൗദിയിൽ ഇതാ ഒരു ഒട്ടകം വിചാരിച്ചാലും കുടുംബം കലങ്ങാമെന്ന് ഉറപ്പ്. ഇത്തവണ ഭർത്താവിനേക്കാൾ പ്രിയം ഒട്ടകത്തിനോടാണെന്ന് പറഞ്ഞ ഭാര്യയാണ് പുലിവാല് പിടിച്ചത്. സൗദിയിൽ നിന്ന് പുറത്തിറങ്ങുന്ന സദ എന്ന പത്രമാണ് ഇക്കാര്യം റിപ്പോ
റിയാദ്: ഭാര്യ വാട്ട്‌സ് ആപ്പ് സന്ദേശം അവഗണിച്ചാലോ, പെപ്‌സി കുടിച്ചാലോ, കൂടുതൽ റൊമാന്റിക്കായാലോ മൊഴി ചൊല്ലുന്ന സൗദിയിൽ ഇതാ ഒരു ഒട്ടകം വിചാരിച്ചാലും കുടുംബം കലങ്ങാമെന്ന് ഉറപ്പ്. ഇത്തവണ ഭർത്താവിനേക്കാൾ പ്രിയം ഒട്ടകത്തിനോടാണെന്ന് പറഞ്ഞ ഭാര്യയാണ് പുലിവാല് പിടിച്ചത്. സൗദിയിൽ നിന്ന് പുറത്തിറങ്ങുന്ന സദ എന്ന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഥ ഇങ്ങനെ... ഭാര്യയും ഭർത്താവും കൂടി ഭാര്യയുടെ ഫാമിൽ സന്ദർശനത്തിന് പോയപ്പോഴാണ് ഭാര്യ തമാശയായി ഒട്ടകത്തെയാണ് കൂടുതലിഷ്ടം എന്നറിയിച്ചത്.
തമാശപറഞ്ഞിരിക്കുമ്പോൾ പൂർവ്വകാല പ്രണയ ബന്ധങ്ങളെ കുറിച്ച് പറയണം എന്ന ഭർത്താവിന്റെ നിർബന്ധം സഹിക്കാതെയായപ്പോൾ തനിക്ക് പിതാവ് സമ്മാനമായി തന്ന ഒട്ടകത്തിനോടാണ് ഇഷ്ടം എന്ന് ഭാര്യ മറുപടി പറഞ്ഞതോടെ പ്രശ്‌നം വഷളായി.
അപ്പോൾ ഒന്നും പറയാതെ ഇരുവരും അവിടെ നിന്ന് മടങ്ങി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ദേഷ്യം കാണിച്ച ഭർത്താവിനോട് വീണ്ടും ഇഷ്ടം ഒട്ടകത്തിനോടാണെന്ന് ആവർത്തിക്കുകയും ചെയ്തതോടെയാണ് മൊഴി ചൊല്ലാൻ ഭർത്താവ് തീരുമാനിച്ചത്..
ഭാര്യയെ വിളിച്ചിറക്കി കാറിൽ കയറ്റി പഴയ ഫാമിനടുത്തുകൊണ്ടുചെന്നിറക്കി. ഇദ്ദേഹം മൊഴി ചൊല്ലുകയായിരുന്നത്രേ. ഭർത്താവിനേക്കാൾ ഇഷ്ടം ഒരു മൃഗത്തോടാണെങ്കിൽ നിനക്കുള്ള സ്ഥാനം മൃഗങ്ങൾക്കൊപ്പമാണെന്നാണത്രെ അയാൾ ഭാര്യയോട് പറഞ്ഞത്.