ജോലിയിലിരിക്കുന്നവർ ദീർഘ ദൂര അവധിയെടുത്തതിന് ശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പതിവ് സർവ്വ സാധാരണമാണ്. പലരും ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്താറുമുണ്ട്. എന്നാൽ ഇനി സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലുള്ള ജീവനക്കാർക്ക് ഈ തട്ടിപ്പ് നടത്താനാവില്ല. മെഡിക്കൽ ലീവ് അനുവദിക്കുന്നതിന് ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതിന് യുസ്‌റ് പദ്ധതി ആവിഷ്‌ക്കരിക്കാനാണ് സൗദി പദ്ധതിയിടുന്നത്.

ധന മന്ത്രാലയം, കമ്മ്യൂണിക്കേഷൻ ഐടി മന്ത്രാലയം, ഐടി മിഷൻ തുടങ്ങി സർക്കാർ വകുപ്പുകൾ ചേർന്ന് രൂപം നൽകിയ ഇ ഗവേൺമെന്റ് പ്രോഗ്രാമാണ് യുസ്‌റ്.ജീവനക്കാരന് ലീവനുവദിക്കാൻ നിർദ്ദേശിക്കുന്ന ആരോഗ്യസ്ഥാപനത്തെ തൊ!ഴിലുടമയുമായി ഓൺലൈൻ വ!ഴി ബന്ധിപ്പിക്കുന്നതിലൂടെ തൊഴിലാളിയുടെ ഇടപെടൽ കൂടാതെ നേരിട്ട് വിവരങ്ങൾ തൊഴിലുടമക്ക് അറിയാൻ കഴിയുമെന്നതാണ് പ്രത്യേകത.

ഈ സംവിധാനം രാജ്യത്തെ മുഴുവൻ സർക്കാർ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും നടപ്പാക്കുമെന്നും രാജ്യത്തെ ഇരുമേഖലകളിലുമുള്ള വിദേശികളടക്കമുള്ള എല്ലാ ജീവനക്കാരെയും ഈ പദ്ധതിയിലുൾ പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.