സൗദിയിൽ സ്വദേശികളുടെ പേരിൽ വിദേശികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ഉടൻ പൂട്ടുവീണേക്കും. തൊഴിൽ വിപണിയിലെ ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താനും തൊഴിൽ നിയമ ലംഘനം തടയാനും തൊഴിൽ വാണിജ്യ മന്ത്രാലയങ്ങൾ സംയുക്തമായി പ്രവർത്തിക്കാൻ ധാരണയിലെത്തി.

ഏകീകൃത പരിശോധന , നിയമ ലംഘകരെകുറിച്ച വിവര കൈമാറ്റം, ബിനാമി സ്ഥാപനങ്ങൾ ഇല്ലാതാക്കാനുള്ള ഏകീകൃത സംവിധാനം, സ്വദേശികളുടെ ചെറുകിട സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകൻ സ്വദേശി യുവാക്കൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കൽ എന്നിവയാണ് സംയുക്ത നീക്കത്തിലൂടെ ഇരുമന്ത്രാലയങ്ങളും ലക്ഷ്യം വെക്കുന്നത്.

സൗദിയിൽ ബിനാമി ബിസിനസ് നടത്തുന്നവർക്ക് കനത്ത ശിക്ഷാ നടപടികളാണ് ഉണ്ടാവുകയെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.