റിയാദ്: സൗദിയിൽ കുട്ടികൾക്ക് ഇനി ഇ പോർട്ടൽ വഴി ഇബുക്കും ലൈബ്രറി മെറ്റീരിയലും ലഭ്യമാകും. രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഇലക്ട്രോണിക് പാഠ്യപദ്ധതിക്ക് പ്രമുഖ്യം നൽകാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നതോടെയാണ് വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റത്തിന് വഴി തെളിയുന്നത്.

ഇ ബുക്‌സ്,ഇ ലൈബ്രററി മെറ്റീരിയൽ എന്നിവ സിംഗിൾ ഇലക്ട്രോണിക് പോർട്ടൽ വഴി ലഭ്യമാക്കാനാണ് പദ്ധതിയിയുന്നത്.

പരമ്പരാഗതമായ വിദ്യാഭ്യാസത്തിൽ മാറ്റം വരുത്തി ഇ ലേണിങ്ങ് ടൂളുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനാണ് ആലോചന. ഡിജിറ്റൽ മെറ്റീരിയലും ഉള്ളടക്കവും ലേണേഴ്‌സിന് ലഭ്യമാകും. കുട്ടികളെ ഇന്ററാക്ടീവ് ലേണിങ്ങ് പദ്ധതിയുടെ ഭാഗമാക്കാനാണ് സർക്കാർ ശ്രമം. സ്‌കൂൾ കരിക്കുലത്തിൽ വികസന പദ്ധതികൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രി അസാം അൽ തഖീൽ ഇക്കാര്യം വ്യക്തമാക്കിയത്.