- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ കടകളിൽ കർശന പരിശോധനയുമായി അധികൃതർ; സ്വദേശി വത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾ അടച്ച് പൂട്ടി; പരിശോധന ഭയന്ന് ഷോപ്പുകൾ തുറക്കാത്തവർക്കെതിരെയും നടപടി; വിദേശ തൊഴിലാളികളുടെ എണ്ണം വെട്ടി കുറയ്ക്കില്ലെന്ന വ്യക്കമാക്കി തൊഴിൽ മന്ത്രി രംഗത്ത്
മൊബൈൽ കടകളിൽ 50 ശതമാനം സൗദികളെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ കണ്ടത്തെുന്നതിന്റെ ഭാഗമായി കർശന പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം തൊഴിൽ സഹമന്ത്രി അഹ്മദ് അൽഹുമൈദാന്റെ നേതൃത്വത്തിലും പരിശോധന നടത്തി. പരിശോധനയിൽ സ്വദേശിവത്കരണം നടപ്പാക്കാത്ത റിയാദിലെ നിരവധി സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചതായി റിപ്പോർട്ടുണ്ട്. കൂടാതെ പരിശോധന ഭയന്ന് തുറക്കാതിരുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി ഉണ്ടായി. പരിശോധക സംഘത്തിന്റെ നിർദേശ പ്രകാരം നഗരസഭ അധികൃതരാണ് കടകൾ സീൽ ചെയ്തത്. നിരവധി ബിനാമി സ്ഥാപനങ്ങളും കണ്ടത്തെി. പരിശോധന മൂന്ന് മാസം നീണ്ട് നിൽക്കുമെന്ന് തൊഴിൽ സഹമന്ത്രി പറഞ്ഞു. റിയാദ് മുർസലാത്ത് ഡിസ്ട്രിക്ടിലെ മൊബൈൽ മാർക്കറ്റിൽ ചൊവ്വാഴ്ച രാത്രി ശക്തമായ പരിശോധനയാണ് നടത്തിയത്. തൊഴിൽ സഹമന്ത്രി അഹമ്മദ് അൽ ഹുമൈദാന്റെ നേതൃത്വത്തിലുള്ള അമ്പതോളം ഉദ്യോഗസ്ഥരാണ് രാത്രി പതിനൊന്നോടെ പരിശോധനക്കിറങ്ങിയത്. വാണിജ്യ മന്ത്രായം, മുനിസിപ്പാലിറ്റി, പൊലീസ്, ടെലി കമ്യൂണിക്കേഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്
മൊബൈൽ കടകളിൽ 50 ശതമാനം സൗദികളെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ കണ്ടത്തെുന്നതിന്റെ ഭാഗമായി കർശന പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം തൊഴിൽ സഹമന്ത്രി അഹ്മദ് അൽഹുമൈദാന്റെ നേതൃത്വത്തിലും പരിശോധന നടത്തി. പരിശോധനയിൽ സ്വദേശിവത്കരണം നടപ്പാക്കാത്ത റിയാദിലെ നിരവധി സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചതായി റിപ്പോർട്ടുണ്ട്. കൂടാതെ പരിശോധന ഭയന്ന് തുറക്കാതിരുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി ഉണ്ടായി.
പരിശോധക സംഘത്തിന്റെ നിർദേശ പ്രകാരം നഗരസഭ അധികൃതരാണ് കടകൾ സീൽ ചെയ്തത്. നിരവധി ബിനാമി സ്ഥാപനങ്ങളും കണ്ടത്തെി. പരിശോധന മൂന്ന് മാസം നീണ്ട് നിൽക്കുമെന്ന് തൊഴിൽ സഹമന്ത്രി പറഞ്ഞു. റിയാദ് മുർസലാത്ത് ഡിസ്ട്രിക്ടിലെ മൊബൈൽ മാർക്കറ്റിൽ ചൊവ്വാഴ്ച രാത്രി ശക്തമായ പരിശോധനയാണ് നടത്തിയത്. തൊഴിൽ സഹമന്ത്രി അഹമ്മദ് അൽ ഹുമൈദാന്റെ നേതൃത്വത്തിലുള്ള അമ്പതോളം ഉദ്യോഗസ്ഥരാണ് രാത്രി പതിനൊന്നോടെ പരിശോധനക്കിറങ്ങിയത്. വാണിജ്യ മന്ത്രായം, മുനിസിപ്പാലിറ്റി, പൊലീസ്, ടെലി കമ്യൂണിക്കേഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിലും റിയാദിലെ വിവിധ ഭാഗങ്ങളിൽ പരിശോധ തുടരും. ഒരു സ്ഥാപനത്തിൽ തന്നെ ഒന്നിലേറെ തവണ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.എന്നാൽ സ്വദേശികൾക്ക് തൊഴിൽ നൽകാനായി വിദേശികളുടെ എണ്ണം വെട്ടി കുറയ്ക്കില്ലെന്ന് സൗദി തൊഴിൽ മന്ത്രി ഡോ. മുഫരജ് ബിൻ സാദ് അൽ ഹഖബാനി വ്യക്തമാക്കി.കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ സുപ്രധാന വെളിപ്പെടുത്തൽ. നിലവിലുള്ള വിദേശ ജോലിക്കാരുടെ എണ്ണം 90 ലക്ഷം (9 മില്യൻ) ആണ്. ഇത് ഉടനെ വെട്ടി കുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
എന്നാൽ മൊബൈൽ ഫോൺ മേഖലയിലെ സ്വദേശിവൽക്കരണം പോലുള്ള തീരുമാനങ്ങൾ ഇനിയും ഉണ്ടാവും. അത്തരത്തിലുള്ള തീരുമാനങ്ങൾ ഒഴിവാക്കാനാവില്ല. എന്നാൽ അതിനായി നിലവിലുള്ള വിദേശ തൊഴിലാളികളെ രാജ്യത്ത് നിന്നും പറഞ്ഞയക്കണമെന്നു മന്ത്രാലയം നിർദ്ദേശിക്കുന്നതായി അർത്ഥമില്ല. കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകണമെന്ന് മാത്രമേ അതിനെ വ്യാഖ്യാനിക്കാവുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.