മൊബൈൽ ഫോൺ കണക്ഷൻ റദ്ദാകാതിരിക്കാൻ വിരലടയാളം നൽകുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇതുവരെ വിരലടയാളം നൽകാത്തവർ അടുത്തുള്ള സർവീസ് സെന്ററുകളിൽ പോയി ഇന്ന് തന്നെ വിരലടയാളം നൽകണം. ജൂലൈ 21 മുതൽ വിരലടയാളം നൽകാത്ത മുഴുവൻ കമ്പനികളുടെയും സിം കാർഡുകളിൽ നിന്നുള്ള കാളുകൾ രണ്ടാഴ്ചത്തേക്ക് തടഞ്ഞുവെക്കും.

പിന്നീട് സേവനം പൂർണമായും നിർത്തലാക്കും. കണക്ഷൻ റദ്ദാക്കി 90 ദിവസത്തിനുള്ളിൽ വിരലടയാളം നൽകുന്നവർക്ക് സേവനം പുനഃസ്ഥാപിക്കാനാകുമെന്നും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അറിയിച്ചു.

പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് കണക്ഷനുകൾക്കു നിയമം ഒരു പോലെ ബാധകമാണ്. കഴിഞ്ഞ ജനുവരി 21 നാണു മൊബൈൽ ഫോൺ കണക്ഷൻ ലഭിക്കുന്നതിനു വിരലടയാളം നിർബന്ധമാക്കിയത്. നിലവിൽ കണക്ഷൻ എടുത്തവരും തങ്ങളുടെ കണക്ഷൻ റദ്ദു ചെയ്യാതിരിക്കാൻ വിരലടയാളം നൽകണം.