- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വ്യക്തിക്കൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക നികുതി ഏർപ്പെടുത്തും; സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കും; പ്രവാസികൾക്ക് ഇരുട്ടടിയായി സൗദിയിൽ പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ
റിയാദ്: രാജ്യത്തി്‌ന്റെ സാമ്പത്തിക ഘടന ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സൗദിയിൽ വ്യക്തിക്കൾക്കും സഥാപനങ്ങൾക്കും നികുതി ഏർപ്പെടുത്താൻ നീക്കം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക നികുതി ഏർപ്പെടുത്താൻ സൗദിസർക്കാർ തീരുമാനിച്ചിരിക്കുന്നത്. എണ്ണകൊണ്ട് എല്ലാകാലത്തും പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്ന സാമ്പത്തിക വിദഗ്ദ്ധരുട
റിയാദ്: രാജ്യത്തി്‌ന്റെ സാമ്പത്തിക ഘടന ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സൗദിയിൽ വ്യക്തിക്കൾക്കും സഥാപനങ്ങൾക്കും നികുതി ഏർപ്പെടുത്താൻ നീക്കം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക നികുതി ഏർപ്പെടുത്താൻ സൗദിസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
എണ്ണകൊണ്ട് എല്ലാകാലത്തും പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്ന സാമ്പത്തിക വിദഗ്ദ്ധരുടെ ശുപാർശയെ തുടർന്നാണ് പുതിയ നികുതി ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്. പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുൻ സാമ്പത്തിക കാര്യാ മന്ത്രാലയ അണ്ടർ സെക്രട്ടറിയുമായ അബ്ദുൽ
അസീസ് അൽ ദഖീൽ , രാജ്യത്തിന്റെ സാമ്പത്തിക ഘടനയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാൻ ഉതകുന്ന നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്.
കൂടാതെ സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്നും സൗദിയിലെ സാമ്പത്തിക വിദഗ്ദ്ധകരുടെ റിപ്പോർട്ടിൽ പറയുന്നു.നിലവിൽ മൂന്ന് പേർ ജോലി ചെയ്യേണ്ട സ്ഥാനത്ത് പത്ത് പേർ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ എണ്ണം കുറചെങ്കിൽ മാത്രമേ ചെലവ് ചുരുക്കാൻ കഴിയൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ നിന്നടക്കമുള്ള നിരവധി പ്രവാസികളെ നേരിട്ട് ബാധിക്കുന്നതാണ് സർക്കാരിന്റെ പുതിയ നീക്കം.