- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നൽകി; സഭ്യമല്ലാത്ത വാക്കുകളും ചേഷ്ടകളും നിയമത്തിന്റെ പരിധിയിൽ; കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പ്
സൗദി അറേബ്യ: സഭ്യമല്ലാത്ത വാക്കുകളും ചേഷ്ടകളും വരെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സൗദിയിൽ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്കി. രാജ്യത്തെ കുട്ടികളുടെയും സ്ത്രീകളുടെയും സ്വകാര്യതക്കും അന്തസ്സിനും പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പു നൽകുന്ന നിയമ നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് പുതിയ കരട് ബില്ലിന് രൂപം നൽകിയത്. ഇസ്ലാമിക ശരിയത്തിൽ ഊന്നി നിന്ന് കൊണ്ട് അതേ സമയം രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയും നടപടി ക്രമങ്ങളെയും പൂർണ്ണമായും മാനിച്ചു കൊണ്ടാണ് ബില്ലിന് രൂപം നൽകിയിട്ടുള്ളത്. സഭ്യമല്ലാത്ത വാക്കുകളോ ചേഷ്ടകളോ പോലും നിയമത്തിന്റെ പരിധിയിൽ വരും. രാജ്യത്തെ ജനങ്ങളെ ലൈംഗിക ചൂഷണം, ലൈംഗിക അതിക്രമം, ലൈഗികവുമായി അല്ലെങ്കിൽ അവരുടെ അന്തസ്സിനു കോട്ടം തക്ക വിധത്തിൽ ഭീഷണിപ്പെടുത്തൽ, മറ്റേതെങ്കിലും തരത്തിലുള്ള മുതലെടുപ്പുകൾ എന്നിവ പൂർണ്ണമായി തടയുകയാണ് ലക്ഷ്യം. കുറ്റക്കാരെ ശിക്ഷിക്കുകയും ഇരകളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശമെന്ന് രൂപം നൽകിയ കരട് ബില്ലിന്റെ രണ്ടാം വകുപ്പിൽ വ്യക്തമാക്കുന്നു
സൗദി അറേബ്യ: സഭ്യമല്ലാത്ത വാക്കുകളും ചേഷ്ടകളും വരെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സൗദിയിൽ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കരട് ബില്ലിന് രൂപം നല്കി. രാജ്യത്തെ കുട്ടികളുടെയും സ്ത്രീകളുടെയും സ്വകാര്യതക്കും അന്തസ്സിനും പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പു നൽകുന്ന നിയമ നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് പുതിയ കരട് ബില്ലിന് രൂപം നൽകിയത്.
ഇസ്ലാമിക ശരിയത്തിൽ ഊന്നി നിന്ന് കൊണ്ട് അതേ സമയം രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയും നടപടി ക്രമങ്ങളെയും പൂർണ്ണമായും മാനിച്ചു കൊണ്ടാണ് ബില്ലിന് രൂപം നൽകിയിട്ടുള്ളത്. സഭ്യമല്ലാത്ത വാക്കുകളോ ചേഷ്ടകളോ പോലും നിയമത്തിന്റെ പരിധിയിൽ വരും.
രാജ്യത്തെ ജനങ്ങളെ ലൈംഗിക ചൂഷണം, ലൈംഗിക അതിക്രമം, ലൈഗികവുമായി അല്ലെങ്കിൽ അവരുടെ അന്തസ്സിനു കോട്ടം തക്ക വിധത്തിൽ ഭീഷണിപ്പെടുത്തൽ, മറ്റേതെങ്കിലും തരത്തിലുള്ള മുതലെടുപ്പുകൾ എന്നിവ പൂർണ്ണമായി തടയുകയാണ് ലക്ഷ്യം. കുറ്റക്കാരെ ശിക്ഷിക്കുകയും ഇരകളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശമെന്ന് രൂപം നൽകിയ കരട് ബില്ലിന്റെ രണ്ടാം വകുപ്പിൽ വ്യക്തമാക്കുന്നു.
ബില്ലിൽ നിർവചിച്ചിട്ടുള്ള കുട്ടികളെ ഭയപ്പെടുത്തി ലൈംഗിക ചൂഷണം നടത്തുന്ന കുറ്റങ്ങൾക്ക് നൽകുന്ന തടവ് ശിക്ഷ യാതൊരു കാരണവശാലും ആറു മാസത്തിൽ കുറയരുത് എന്നാണു നിർദ്ദേശം. ഇതിന് പുറമേ കുറ്റക്കാരിൽ നിന്നും 50,000 രൂപ പിഴയും ഈടാക്കണം. മൈനര്മാർ, അംഗ വൈകല്യമുള്ള കുട്ടികൾ എന്നിവരെ ഭയപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവർക്ക് ഈ ശിക്ഷ ബാധകമാകും.
ഒരു ആരാധനാലയത്തിലോ, വിദ്യഭ്യാസ സ്ഥാപനത്തിലോ, അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം കുറ്റം ചെയ്യുന്ന വ്യക്തിയിൽ നിക്ഷിപ്തമാക്കപ്പെട്ട അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന വ്യക്തികളാണ് ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതെങ്കിൽ ഈ ശിക്ഷകൾ ബാധകമാണ്. അബോധാവസ്ഥയിലോ, ഉറക്കത്തിലോ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്നത് മേൽ പറഞ്ഞ ശിക്ഷ നൽകാൻ പര്യാപ്തമാണ്. ആൺകുട്ടികളെ ലൈംഗിക ചൂഷണങ്ങൾക്ക് വിേധയരാക്കിയാലും ഈ ശിക്ഷ ബാധകമാണ്.
ഒരു വ്യക്തി അയാളുടെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക സ്വഭാവങ്ങൾ മറ്റൊരു വ്യക്തിയിൽ മറ്റൊരാളിൽ പ്രകടമാക്കുന്നതിനെയാണ് ലൈംഗിക അതിക്രമമായി ബില്ലിൽ നിർവചിച്ചിട്ടുള്ളത്. ഇത് വാക്കാലോ, ദേഹത്ത് സ്പർശിച്ചോ ആകാം. മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികളും ഈ നിർവചനത്തിൽ ഉൾപ്പെടുന്നുവന്നു ബില്ലിന്റെ ഒന്നാം വകുപ്പ് വ്യക്തമാക്കുന്നു.ഒരു വ്യക്തിയെ അയാളുടെ ഏതെങ്കിലും കാര്യങ്ങൾ പൊതു സമൂഹത്തിൽ വെളിപ്പെടുത്തുമെന്നോ അല്ലെങ്കിൽ വ്യക്തിപരമായ വിവരങ്ങൾ പുറത്തു വിടുമെന്നോ ഭീഷണിപ്പെടുത്തി ലൈഗിക കാര്യങ്ങൾ സാധിച്ചെടുക്കുന്നതുനെയാണ് ഭയപ്പെടുത്തൽ എന്ന് ബില്ലിൽ നിരവചിക്കുന്നത്.
ഇത്തരത്തിൽ ഭയപ്പെടുത്തി സഭ്യമല്ലാത്ത പ്രവൃത്തികൾക്ക് ഉപയോഗിക്കാൻ ശ്രമിക്കുന്നവർ അല്ലെങ്കിൽ മറ്റേതെങ്കിലും ലൈഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുന്നവർ ബില്ലിലെ ഒന്നാം വകുപ്പിന്റെ പരിധിയിൽ വരുമെന്ന് ബിൽ വ്യക്തമാക്കുന്നു. കൂടുതൽ ഗുരുതരമായ കുറ്റങ്ങൾക്ക് അഞ്ചു വര്ഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയുംഈടാക്കാവുന്നതാണെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.