- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 കഴിഞ്ഞ പ്രവാസികൾക്ക് സൗദി വിടേണ്ടി വരും; സ്വദേശിവൽക്കരണം ശക്തമാകുന്ന അറബ് രാഷ്ട്രത്തിൽ നിന്നും മലയാളികൾക്ക് ആശങ്കയുടെ വാർത്തകൾ മാത്രം
റിയാദ്: സമ്പൂർണ സൗദിവത്കരണം ലക്ഷ്യം വച്ചുള്ള നിതാഖാത്ത് പദ്ധതിയിൽ 60 വയസ് തികഞ്ഞ വിദേശ തൊഴിലാളികളെ രണ്ടുപേരായി കണക്കാക്കുമെന്ന് സൗദി അറേബ്യ. ഇത് മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ നിയമം ഉടൻ തന്നെ നടപ്പിലാക്കുമെന്നും റിപ്പോർട്ടുണ്ട്. 60 വയസ് പ്രായമുള്ള പ്രവാസികൾ നാടുവിടേണ്ടി വരുന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ഇത് കേരളത്തെ സാരമായി ബാധിക്കുമെന്നത് ഉറപ്പാണ്. ഫാർമസിസ്റ്റുകൾ, ടെക്‌നീഷ്യന്മാർ, നിക്ഷേപകർ, പ്രെഫസർമാർ, മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവർ എന്നിവരെയാണ് ഈ ഗണത്തിൽ പെടുത്തുന്നത്. ഇത്തരം മേഖലയിൽ നിന്ന് കൂടി വിദേശത്തൊഴിലാളികളെ പൂർണമായും ഒഴിവാക്കുന്നതിനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. നിലവിൽ മൊബൈൽ ഫോൺ വിപണനം, സർവീസിങ് രംഗത്ത് പൂർണമായും സൗദിവത്കരണം നടപ്പിലാക്കിക്കഴിഞ്ഞു. സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുന്നതിനായി തൊഴിൽ രംഗത്ത് സംവരണം ഏർപ്പെടുത്തുന്ന പദ്ധതിയാണ് നിതാഖാത്ത്. കമ്പനിയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിന് അനുപാതികമായി സൗദി പൗരന്മാരെ
റിയാദ്: സമ്പൂർണ സൗദിവത്കരണം ലക്ഷ്യം വച്ചുള്ള നിതാഖാത്ത് പദ്ധതിയിൽ 60 വയസ് തികഞ്ഞ വിദേശ തൊഴിലാളികളെ രണ്ടുപേരായി കണക്കാക്കുമെന്ന് സൗദി അറേബ്യ. ഇത് മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ നിയമം ഉടൻ തന്നെ നടപ്പിലാക്കുമെന്നും റിപ്പോർട്ടുണ്ട്. 60 വയസ് പ്രായമുള്ള പ്രവാസികൾ നാടുവിടേണ്ടി വരുന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ഇത് കേരളത്തെ സാരമായി ബാധിക്കുമെന്നത് ഉറപ്പാണ്.
ഫാർമസിസ്റ്റുകൾ, ടെക്‌നീഷ്യന്മാർ, നിക്ഷേപകർ, പ്രെഫസർമാർ, മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവർ എന്നിവരെയാണ് ഈ ഗണത്തിൽ പെടുത്തുന്നത്. ഇത്തരം മേഖലയിൽ നിന്ന് കൂടി വിദേശത്തൊഴിലാളികളെ പൂർണമായും ഒഴിവാക്കുന്നതിനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. നിലവിൽ മൊബൈൽ ഫോൺ വിപണനം, സർവീസിങ് രംഗത്ത് പൂർണമായും സൗദിവത്കരണം നടപ്പിലാക്കിക്കഴിഞ്ഞു.
സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുന്നതിനായി തൊഴിൽ രംഗത്ത് സംവരണം ഏർപ്പെടുത്തുന്ന പദ്ധതിയാണ് നിതാഖാത്ത്. കമ്പനിയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിന് അനുപാതികമായി സൗദി പൗരന്മാരെ ജോലിക്കെടുക്കണം എന്നാണ് ചട്ടം. വരും വർഷങ്ങളിൽ അത്യാവശ്യം വേണ്ട വിദഗ്ധ ജോലികൾ ചെയ്യുന്ന വിദേശ തൊഴിലാളികളെ നിനിർത്തി ബാക്കിയെല്ലാം സൗദി പൗരന്മാർക്ക് സംവരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കാഷ്യർ വിപണനം, റെന്റ് എ കാർ തുടങ്ങിയ മേഖലകളിൽ കൂടി സൗദിവത്കരണം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഫാർമസി മേഖലയിൽ അടക്കം സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത് സർക്കാറിന് കനത്ത തിരിച്ചടിയാകുന്നത് മലയാളികൾക്കാകും. ഈ മേഖലിയൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ നാല് അടിസ്ഥാന ഘടകങ്ങൾ പരിഗണിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. ജോലി ദൈർഘ്യത്തിന് അനുയോജ്യമായ വേതനം ലഭ്യമാക്കുക, ഫാർമസി കോളജുകളുടെ എണ്ണം വർധിപ്പിക്കുക, പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് പരിശീലനം നൽകുക, ഫാർമസിസ്റ്റുകളുടെ പ്രാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് സ്വദേശിവത്കരണം വിജയകരമാവണമെങ്കിൽ അനിവാര്യമായി വേണ്ടതെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. നിലവിൽ ഈ മേഖലയിൽ 18 ശതമാനം മാത്രമാണ് സ്വദേശി ജീവനക്കാരുള്ളത്.
19 ഫാർമസി കോളജുകൾ സർക്കാർ മേഖലയിലും ഏഴെണ്ണം സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്നുണ്ട്. പത്ത് മണിക്കൂറിലധികം തൊഴിൽ ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് 3500 മുതൽ 5500 റിയാൽ വരെയാണ് ശമ്പളം ലഭിക്കുന്നത്. ഈ മേഖലയിൽ 10 മുതൽ 12 മണിക്കൂർവരെ ജോലിചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് 3500 മുതൽ 5500 റിയാൽ വരെയും ലേബർമാർക്ക് 1200 മുതൽ 2500 റിയാൽ വരെയുമാണ് വേതനം ലഭിക്കുന്നത്. ഇത് സ്വദേശി ഫാർമസിസ്റ്റുകൾക്കും മറ്റു ജീവനക്കാർക്കും അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണ്.