റിയാദ്: പ്രവാസികൾക്ക് വീണ്ടും തിരിച്ചടി നല്കി സൗദിയിൽ നിതാഖാത് പദ്ധതി വീണ്ടും പരിഷ്‌കരിക്കുന്നു. വിദേശ തൊഴിലാളികളെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് സൗദിയിൽ നിതാഖാത് പദ്ധതി വീണ്ടും പരിഷ്‌കരിക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം നടത്തുന്നത്.

തൊഴിലാളികളുടെ ശമ്പളത്തിന്റെയും ജോലി ചെയ്ത കാലവധിയുടെയും അടിസ്ഥാനത്തിലായിരിക്കും പുതിയ പരിഷ്‌കരണം.ജോലിയിൽ പരിചയം കുറഞ്ഞ തൊഴിലാളികളെ ഒഴിവാക്കി സൗദിക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സൗദീനീക്കം.മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ രാജ്യത്ത് ജോലി ചെയ്തവരെ രണ്ട് പ്രവാസി തൊഴിലാളികളായും അഞ്ച് മുതൽ ഏഴ് വർഷം വരെ ജോലി ചെയ്തവരെ മൂന്ന് പ്രവാസി തൊഴിലാളികളായും ഏഴ് വർഷത്തിന് മുകളിൽ ജോലി ചെയ്തവരെ നാല് പ്രവാസി തൊഴിലാളികളായും കണക്കാക്കുന്നതാണ് പുതിയ പദ്ധതി.

മാത്രമല്ല 7000 മുതൽ 10000 സൗദി റിയാൽ വരെ ശമ്പളമുള്ള പ്രവാസികളെ ഒരാളായും 10000 മുതൽ 15000 വരെ ശമ്പളമുള്ളവരെ മുക്കാൽ ജോലിക്കാരാനായും 15000 നി മുകളിൽ ശമ്പളം വാങ്ങുന്നവരെ അരജോലിക്കാരാനായുമാവും കണക്കാക്കുക.സ്വദേശികളെയും കഴിവുള്ള പുതിയ വിദേശികളെയും ജോലിക്ക് വെക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് മന്ത്രലായം ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഗോസിയിൽ രജിസ്റ്റർ ചെയ്ത ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വെയിറ്റെജ് കണക്കാക്കുക. പുതിയ നിയമത്തിന്റെ കരടു രൂപം തയ്യാറായി. കഴിവുള്ള യുവാക്കൾക്ക് നല്ല ശമ്പളത്തോടെ ജോലി ലഭിക്കാൻ ഇത് കാരണമാകും എന്നാണ് വിലയിരുത്തൽ.

അതേസമയം നിയമം പ്രാബല്യത്തിൽ വന്നാൽ കഴിവും പരിചയ സമ്പത്തുമുള്ള ജീവനക്കാരെ പിരിച്ചു വിട്ടു പുതിയ തൊഴിലാളികളെ ജോലിക്കു വെക്കാൻ സ്ഥാപനങ്ങൾ നിർബന്ധിതരാകുകുകയും ചെയ്യും. തൊഴിൽ മേഖലയിൽ ഗുരുതരമായ പ്രതിസന്ധിക്ക് ഇത് കാരണമാകുമെന്ന ആശങ്കയുണ്ട്.