- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേഡീസ് ടെയ്‌ലറിങ്ങ്, ഡ്രസ് മേക്കിങ്ങ് ഷോപ്പുകളിലേക്ക് ഇനി പുരുഷന്മാരെ വേണ്ട; വിസ അനുവദിക്കുന്നത് നിർത്തിയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം; ഷോപ്പുകളിൽ പുരുഷന്മാരെ കണ്ടാൽ കർശന നടപടി
ജിദ്ദ: സ്വദേശിവത്കരണം നടപ്പിലാക്കി വരന്ന സൗദിയിലെ ലേഡീസ് ടെയ്‌ലറിങ്ങ്,ഡ്രസ് മേക്കിങ്ങ് ഷോപ്പുകളിൽ പുരുഷന്മാർക്ക് വിലക്ക് ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഇത്തരം ഷോ്പ്പുകളിലേക്ക് വിസ അനുവദിക്കുന്നത് സൗദി തൊഴിൽ മന്ത്രാലയം നിർത്തിവച്ചു. കൂടാതെ ഷോപ്പുകളിലേക്ക് പുരുഷ ജീവനക്കാരെ ട്രാൻസ്ഫർ ചെയ്യുന്നത് നിർത്തിയതായും അറിയിച്ചിട്
ജിദ്ദ: സ്വദേശിവത്കരണം നടപ്പിലാക്കി വരന്ന സൗദിയിലെ ലേഡീസ് ടെയ്‌ലറിങ്ങ്,ഡ്രസ് മേക്കിങ്ങ് ഷോപ്പുകളിൽ പുരുഷന്മാർക്ക് വിലക്ക് ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഇത്തരം ഷോ്പ്പുകളിലേക്ക് വിസ അനുവദിക്കുന്നത് സൗദി തൊഴിൽ മന്ത്രാലയം നിർത്തിവച്ചു. കൂടാതെ ഷോപ്പുകളിലേക്ക് പുരുഷ ജീവനക്കാരെ ട്രാൻസ്ഫർ ചെയ്യുന്നത് നിർത്തിയതായും അറിയിച്ചിട്ടുണ്ട്.
ലേഡീസ് ടെയ്‌ലറിങ്ങ് ഷോപ്പ് നടത്തുന്നവർ അവിടെ ജോലിക്ക് പുരുഷന്മാരെ എടുക്കരുതെന്ന് മന്ത്രാലയം നിർദ്ദേശം നൽകി.പുതിയ നിയമം ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ രാജ്യത്തെ ലേഡീസ് ടെയ്‌ലറിങ്ങ് ഷോപ്പുകളിൽ മന്ത്രാലയം ഉദ്യോഗസ്ഥരെ അയക്കും. ഈ മേഖലയിൽ 100 ശതമാനം സ്വദേശിവത്കരണവും വനിതാവത്കരണവും നടപ്പിലാക്കുന്നതിനാണ് മന്ത്രാലയം പദ്ധതിയിടുന്നത്.
തൊഴിൽ നിയമത്തിൽ വരുത്തിയ ഈ മാറ്റങ്ങളെക്കുറിച്ച് വ്യാഴാഴ്ച റിയാദിലെ മന്ത്രാലയം ഹെഡ്ക്വാർട്ടേഴ്‌സിൽ നടന്ന മീറ്റിങ്ങിലാണ് പുറത്തുവിട്ടത്. ഒക്ടോബർ 18 നാണ് പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വരിക. തൊഴിലാളിയുടേയും തൊഴിലുടമയുടേയും അവകാശങ്ങൾ ഒരേ പോലെ സംരക്ഷിക്കുന്നതാണ് പുതിയ തൊഴിൽ നിയമം.