- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്ക് പോകുന്നതിന് തൊട്ട് മുമ്പ് കുളിക്കാൻ വൈകിയെന്ന് പറഞ്ഞ് കുളിമുറിയിൽ കയറിയ ജിൻസിക്ക് പിന്നെ എന്തുപറ്റി? സൗദിയിലെ മലയാളി നേഴ്സിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത; കൂത്താട്ടുകുളംകാരിയായ 26കാരിയുടെ വിവരങ്ങൾ അറിയാതെ ബന്ധുക്കൾ
റിയാദ്: സൗദിയിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. എറണാകുളം കൂത്താട്ടുകുളം കോലത്തേൽ കെ വി മത്തായിയുടെ മകൾ ജിൻസി(26)യെയാണു കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അൽഖസിം പ്രവശ്യയിലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ജിൻസി. തിങ്കളാഴ്ച രാവിലെ 10 മണിവരെ സഹപ്രവർത്തകർക്കൊപ്പം സംസാരിച്ചിരുന്ന ജിൻസി പിന്നീട് കുളിമുറിയിൽ കയറി. എന്നാൽ ഏറെ വൈകിട്ടും കാണാത്തതിനെ തുടർന്നു ഒപ്പം താമസിച്ചവർ കതകിൽ മുട്ടി വിളിച്ചു എങ്കിലും തുറന്നില്ല. ഇതിനെ തുടർന്ന് ആശുപത്രീ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ വാതിലിൽ തുറന്നപ്പോൾ ജിൻസിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ട് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നാട്ടിലുള്ള ബന്ധുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട വലിയ വിവരമൊന്നുമില്ല. വലിയ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്നാണ് ഇവർ പറയുന്നത്.
റിയാദ്: സൗദിയിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. എറണാകുളം കൂത്താട്ടുകുളം കോലത്തേൽ കെ വി മത്തായിയുടെ മകൾ ജിൻസി(26)യെയാണു കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അൽഖസിം പ്രവശ്യയിലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ജിൻസി. തിങ്കളാഴ്ച രാവിലെ 10 മണിവരെ സഹപ്രവർത്തകർക്കൊപ്പം സംസാരിച്ചിരുന്ന ജിൻസി പിന്നീട് കുളിമുറിയിൽ കയറി. എന്നാൽ ഏറെ വൈകിട്ടും കാണാത്തതിനെ തുടർന്നു ഒപ്പം താമസിച്ചവർ കതകിൽ മുട്ടി വിളിച്ചു എങ്കിലും തുറന്നില്ല. ഇതിനെ തുടർന്ന് ആശുപത്രീ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസിന്റെ സഹായത്തോടെ വാതിലിൽ തുറന്നപ്പോൾ ജിൻസിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ട് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നാട്ടിലുള്ള ബന്ധുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട വലിയ വിവരമൊന്നുമില്ല. വലിയ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്നാണ് ഇവർ പറയുന്നത്.