- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നഴ്സറികൾക്കും കിന്റർഗാർഡനുകൾക്കും പിടി വീഴും; സൗദിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ നഴ്‌സറികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കാൻ തീരുമാനം
റിയാദ്: രാജ്യത്തെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കിന്റർഗാർഡനുകളും നഴ്‌സറികളും വ്യവസ്ഥാപിതകമായി മാറിയില്ലെങ്കിൽ അടച്ച് പൂട്ടൽ ഉറപ്പാകും. കാരണം സൗദിയിലെ നഴ്‌സറികളും കിന്റർഗാർട്ടനുകളും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. സിവിൽ സർവീസ് മന്ത്രാലയം സമർപ്പിച്ച ക്രമീകരണത്തിന് സൽമാൻ രാജാവിന്റെ അധ്
റിയാദ്: രാജ്യത്തെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കിന്റർഗാർഡനുകളും നഴ്‌സറികളും വ്യവസ്ഥാപിതകമായി മാറിയില്ലെങ്കിൽ അടച്ച് പൂട്ടൽ ഉറപ്പാകും. കാരണം സൗദിയിലെ നഴ്‌സറികളും കിന്റർഗാർട്ടനുകളും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. സിവിൽ സർവീസ് മന്ത്രാലയം സമർപ്പിച്ച ക്രമീകരണത്തിന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച തലസ്ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകുകയായിരുന്നു.
നിലവിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വ്യവസ്ഥാപിതമായി മാറാൻ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കണമെന്നും മന്ത്രിസഭ നിർദേശത്തിൽ അറിയിച്ചിട്ടുണ്ട്. അതേസമയം കുട്ടികളുടെ അഭയകേന്ദ്രം സിവിൽ സർവീസ് മന്ത്രാലയത്തിന് കീഴിൽ തുടരും.
മൂന്ന് മുതൽ ആറ് വയസ് വരെയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ നഴ്‌സറികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഒരു മാസം മുതൽ മൂന്ന് വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി നടത്തുന്ന കിന്റർഗാർട്ടനുകളും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽേനാട്ടത്തിലാക്കും.
ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ അനുമതി നൽകാനും മന്ത്രാലയത്തിന് അധികാരമുണ്ടാകും. സ്ഥാപനങ്ങളുടെ നിലവാരം, സുരക്ഷ തുടങ്ങിയവ പരിശോധിക്കാനുള്ള ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രാലയത്തിനാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ രേഖകൾ വിദ്യാഭ്യാസ മന്ത്രാലയം മുഖേന ഉടൻ ശരിപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.