റിയാദ്: ആരോഗ്യ രംഗത്ത് നിന്ന് ജീവനക്കാരുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും ഒപ്പം കൂടുതൽ വിദഗ്ധരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെയും ഭാഗമായി സൗദി ആരോഗ്യ മേഖലയിൽ ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാകും.

സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടേയും നഴ്്വസുമാരുടേയും മറ്റ് മെഡിക്കൽ ജീവനക്കാർക്കുമാണ്വേതന വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുക. വിദേശ ജീവനക്കാർക്കും വർദ്ദനവ് ലഭിക്കും. വിവിധ ഘടകങ്ങൾ പരിഗണിച്ച് എല്ലാവർക്കും തൃപ്തികരമായ രീതിയിലായിരിക്കും വേതന വർദ്ധന വരുത്തുക.

അതേ പോലെ തന്നെ ഡോക്ടർമാരെയും നഴ്‌സുമാരെയുംപോലെ റൊട്ടേഷൻ അടിസ്ഥാനത്തിൽ അവധി ദിനങ്ങളിൽ; ജോലിചെയ്യുന്ന ഓഫിസ് ജീവനക്കാർക്കും ഇരുപത് ശതമാനം അലവൻ നല്കുവാനും മന്ത്രാലയം തീരുമാനിച്ചു