- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ പാസ്‌പോർട്ട് വിഭാഗത്തിന്റെ എല്ലാ സേവനങ്ങൾക്കും വിരലടയാളം നിർബന്ധം; വിരലടയാളം രേഖപ്പെടുത്താത്ത വിദേശികളുടെ സേവനങ്ങൾ ജവാസാത്ത് നിർത്തിവയ്ക്കും
റിയാദ്: സൗദിയിലെ പാസ്സ്‌പോർട്ട് വിഭാഗം ഗുണഭോക്ദാക്കൾക്കു നൽകുന്ന മുഴവൻ സേവനങ്ങൾക്കും വിരലടയാളം (ഫിംഗർപ്രിന്റ്) അടിസ്ഥാന നിബന്ധനയാണെന്ന് പാസ്സ്‌പോര്ട്ട് വിഭാഗം അറിയിച്ചു. ഇത് രേഖപ്പെടുത്താത്ത വിദേശികൾക്കുള്ള സേവനങ്ങൾ ജവാസാത്ത് നിർത്തിവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വിരലടയാളം രേഖപ്പെടുത്തുന്നതിനായി വ
റിയാദ്: സൗദിയിലെ പാസ്സ്‌പോർട്ട് വിഭാഗം ഗുണഭോക്ദാക്കൾക്കു നൽകുന്ന മുഴവൻ സേവനങ്ങൾക്കും വിരലടയാളം (ഫിംഗർപ്രിന്റ്) അടിസ്ഥാന നിബന്ധനയാണെന്ന് പാസ്സ്‌പോര്ട്ട് വിഭാഗം അറിയിച്ചു. ഇത് രേഖപ്പെടുത്താത്ത വിദേശികൾക്കുള്ള സേവനങ്ങൾ ജവാസാത്ത് നിർത്തിവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
വിരലടയാളം രേഖപ്പെടുത്തുന്നതിനായി വിദേശികളായ എല്ലാ രക്ഷിതാക്കളോടും ഒറിജിനൽ പാസ്‌പോർട്ടും, ഇഖാമയുമായി രാജ്യത്തുള്ള വിവിധ പാസ്‌പോർട്ട് ഓഫീസുകളുമായി ബന്ധപ്പെടാൻ പാസ്സ്‌പോർട്ട് വിഭാഗം അറിയിച്ചു. നേരത്തെ തൊഴിൽ വിസയിൽ വന്നവർക്ക് മാത്രം വിരലടയാളം എടുത്താൽ മതിയായിരുന്നു.
എന്നാൽ ഏകദേശം ഒരു വർഷത്തോളമായി പതിനഞ്ചു വയസ്സിനു മുകളിലുള്ള കുടുംബത്തിലെ എല്ലാവർക്കും വിരലടയാളം രേഖപ്പെടുത്തണമെന്ന് പാസ്സ്‌പോർട്ട് വിഭാഗം നിർബന്ധമാക്കുക യായിരുന്നു. ഇത് രേഖപ്പെടുത്താത്ത പക്ഷം, പാസ്സ്‌പോർട്ടിലെ ഡാറ്റാ ട്രാൻസ്ഫറിങ്, റീ എന്ട്രി വിസ പ്രഫഷൻ മാറ്റം തുടങ്ങിയ സേവനങ്ങൾ ജവാസാത്തിൽ നിന്നും ലഭിക്കില്ല.