'സാഹിർ' ക്യാമറ സംവിധാനമില്ലാത്ത സിഗ്‌നലുകളിൽ ചുവപ്പ് ലൈറ്റ് കത്തിനിൽക്കുമ്പോൾ വാഹനങ്ങൾ പെടസ്ട്രിയൻ ലൈൻ മറികടന്ന് നിർത്താറുണ്ടോ നിങ്ങൾ? എന്നാൽ ഇനി അത് വേണ്ട. കാരണം ഇത്തരം നിയമലംഘകരെ പിടികൂടാനൊരുങ്ങുകയാണ് സൗദിയിലെ ട്രാഫിക് വിഭാഗം.

ചുവപ്പ് സിഗ്‌നലിൽ വാഹനം മുമ്പോട്ടെടുത്ത് നിയമ ലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ വർദ്ധിപ്പിക്കാനാണ് തീരുമാനം. ചുവപ്പ് സിഗ്‌നലിൽ പെടസ്ട്രിയൽ ലൈൻ മറികടന്നാൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു

ഇത്തരം കുറ്റകൃത്യങ്ങൾ ട്രാഫിക് ലംഘനത്തിന്റെ 'പോയിന്റ്' പരിധിയിൽ പ്പെടുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. കുറ്റകൃത്യങ്ങളുടെ തോതനുസരിച്ചുള്ള ഒന്നാം കാറ്റഗറിയിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് 500 മുതൽ 900 വരെ റിയാൽ പിഴ ലഭിക്കുകയോ വാഹനം പിടിച്ചുവെക്കുകയോ ചെയ്യാം. ചിലപ്പോർ കുറ്റമനുസരിച്ച് പിഴയും വാഹനം പിടിച്ചുവെക്കലും അടക്കമുള്ള ശിക്ഷ ഒരുമിച്ച് ലഭിച്ചേക്കാമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. കൂടാതെ നിയമ ലംഘനത്തിനുള്ള പോയിന്റ് വ്യവസ്ഥ പ്രകാരം 12 പോയിന്റ് ലഭിക്കും. ഒരുവർഷത്തിനുള്ളിൽ 24 പോയിന്റ് ലഭിച്ചാൽ അത്തരം കേസുകളിൽ ഉൾപ്പെട്ടവരുടെ ഡ്രൈവിങ് ലൈസൻസ് തടഞ്ഞുവെക്കുകയും ചെയ്യുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഇത്തരം നിമയ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനങ്ങളുടെ നമ്പർ അടങ്ങിയ ചിത്രം പകർത്തി ട്രാഫിക് വിഭാഗത്തിന്റെ 'കുല്ലുനാ അംന്' ധ1പwe, all are for safety) എന്ന ആപ്ലിക്കേഷനിലേക്ക് അയക്കേണ്ടതാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു