- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാന ജോലികളെല്ലാം തദ്ദേശിയർക്ക് മതി; സന്തുലിത സ്വദേശീവൽക്കരണത്തിൽ പ്രതിസന്ധിയിലാവുക മലയാളികൾ തന്നെ; സൗദിയുടെ മൗസൂൻ നിതാഖാത് തിരിച്ചടിയാവുക കേരളത്തിന് തന്നെ
കൊച്ചി: സൗദി അറേബ്യയിൽ പുതിയ നിതാഖാത് പദ്ധതി വരുന്നു. 'മൗസൂൻ നിതാഖാത്' എന്ന് പേരിട്ടിരിക്കുന്ന സ്വദേശിവത്കരണ പദ്ധതി ഈ വർഷം അവസാനം നിലവിൽ വരും. സന്തുലിത സ്വദേശിവത്കരണം എന്നാണ് മൗസൂൻ നിതാഖാതിന്റെ അർത്ഥം. മലയാളികളടക്കമുള്ള പ്രവാസികളെ പ്രതികൂലമായി സ്വാധീനിക്കുന്നതാണ് ഇത്. വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നതിനെക്കാൾ മുഖ്യനടത്തിപ്പ് ചുമതലകളിൽ സ്വദേശികളെ നിയമിക്കുന്നതിനാണ് പുതിയ നിയമം. സൗദി വിഷൻ 2030 പദ്ധതിയുടെ ചുവടുപിടിച്ചാണ് മൗസൂൻ നിതാഖാത് പദ്ധതി വരുന്നത്. രാജ്യത്തെ സ്ഥാപനങ്ങളുടെ മുഖ്യസ്ഥാനങ്ങളെല്ലാം വിദേശികൾ കൈയടക്കിവച്ചിരിക്കുന്നത് മൂലമുള്ള അസന്തുലിതാവസ്ഥ മാറ്റാനാണ് നീക്കം. മൗസൂൻ നിതാഖാത് പദ്ധതിയിലൂടെ മുഖ്യചുമതലകളിൽ സൗദികൾ വരുന്നതോടെ ക്രമേണ സ്ഥാപനത്തിൽ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാകുമെന്നാണ് തൊഴിൽ മന്ത്രാലയം കണക്കുകൂട്ടുന്നത്. സുപ്രധാന ജോലികളിൽ നിന്ന് വിദേശികളെ ഘട്ടം ഘട്ടമായി പുറത്താക്കുന്ന തരത്തിലാണ് നീക്കം. ഈ പദ്ധതിയെ ആശങ്കയോടെയാണ് മലയാളികളടക്കമുള്ള പ്രവാസികൾ കാണുന്നത്. മൗസൂൻ നിതാഖാത് പദ്
കൊച്ചി: സൗദി അറേബ്യയിൽ പുതിയ നിതാഖാത് പദ്ധതി വരുന്നു. 'മൗസൂൻ നിതാഖാത്' എന്ന് പേരിട്ടിരിക്കുന്ന സ്വദേശിവത്കരണ പദ്ധതി ഈ വർഷം അവസാനം നിലവിൽ വരും. സന്തുലിത സ്വദേശിവത്കരണം എന്നാണ് മൗസൂൻ നിതാഖാതിന്റെ അർത്ഥം. മലയാളികളടക്കമുള്ള പ്രവാസികളെ പ്രതികൂലമായി സ്വാധീനിക്കുന്നതാണ് ഇത്. വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നതിനെക്കാൾ മുഖ്യനടത്തിപ്പ് ചുമതലകളിൽ സ്വദേശികളെ നിയമിക്കുന്നതിനാണ് പുതിയ നിയമം. സൗദി വിഷൻ 2030 പദ്ധതിയുടെ ചുവടുപിടിച്ചാണ് മൗസൂൻ നിതാഖാത് പദ്ധതി വരുന്നത്. രാജ്യത്തെ സ്ഥാപനങ്ങളുടെ മുഖ്യസ്ഥാനങ്ങളെല്ലാം വിദേശികൾ കൈയടക്കിവച്ചിരിക്കുന്നത് മൂലമുള്ള അസന്തുലിതാവസ്ഥ മാറ്റാനാണ് നീക്കം.
മൗസൂൻ നിതാഖാത് പദ്ധതിയിലൂടെ മുഖ്യചുമതലകളിൽ സൗദികൾ വരുന്നതോടെ ക്രമേണ സ്ഥാപനത്തിൽ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാകുമെന്നാണ് തൊഴിൽ മന്ത്രാലയം കണക്കുകൂട്ടുന്നത്. സുപ്രധാന ജോലികളിൽ നിന്ന് വിദേശികളെ ഘട്ടം ഘട്ടമായി പുറത്താക്കുന്ന തരത്തിലാണ് നീക്കം. ഈ പദ്ധതിയെ ആശങ്കയോടെയാണ് മലയാളികളടക്കമുള്ള പ്രവാസികൾ കാണുന്നത്. മൗസൂൻ നിതാഖാത് പദ്ധതിയുടെ രൂപരേഖ തയ്യാറായി കഴിഞ്ഞു. പഴയ നിതാഖാത് പ്രകാരം സ്വദേശിവത്കരണം നിയമാനുസൃതം പൂർത്തിയാക്കി പച്ച വിഭാഗത്തിലെത്തിയ സ്ഥാപനങ്ങൾ അടക്കമുള്ളവർ പുതിയ നിതാഖാത് നടപ്പാക്കേണ്ടി വരും. ഇതോടെ സൗദിയിലെ മലയാളികളെല്ലാം ആശങ്കയിലാണ്. ബഹുഭൂരിഭാഗത്തിനും തൊഴിൽ നഷ്ടമുണ്ടാകും. എന്നാൽ വിഷയത്തിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് പരിമിതയുണ്ട്. സൗദിയുടെ ആഭ്യന്തര താൽപ്പര്യവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിൽ ഇടപെടാനാകില്ലെന്നാണ് ഇന്ത്യയുടെ പക്ഷം.
ഡിസംബർ 11 മുതൽ സൗദിയിൽ പുതിയ സ്വദേശിവൽകരണ പദ്ധതി (മൗസൂൻ നിതാഖാത്) നിലവിൽ വരുന്നതോടെ സുപ്രധാന ജോലികളിൽ നിന്നു വിദേശികൾ ഘട്ടംഘട്ടമായി പുറത്താകും. സ്ഥാപനങ്ങളിൽ സ്വദേശികളുടെ എണ്ണം കൂട്ടുന്നതിനേക്കാൾ മുഖ്യനടത്തിപ്പു ചുമതലകളിൽ സൗദികളെ നിയമിക്കുന്നതിനാണു പുതിയ പദ്ധതിയിൽ പ്രാമുഖ്യം. സ്വദേശികളുടെ തൊഴിലില്ലായ്മ കുറയ്ക്കുക മാത്രമല്ല, വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഉയർന്ന സ്ഥാനങ്ങളിൽ ജോലി നൽകുകയെന്നതും കൂടിയാണു ലക്ഷ്യമെന്നു തൊഴിൽ സഹമന്ത്രി അഹമ്മദ് അൽ ഹുമൈദാൻ അറിയിച്ചു. മൗസൂൻ നിതാഖാത് എന്നാൽ സന്തുലിത സ്വദേശിവൽകരണം എന്നാണുദ്ദേശിക്കുന്നത്. മുഖ്യസ്ഥാനങ്ങളെല്ലാം വിദേശികൾ കയ്യടക്കിവച്ചിരിക്കുന്നതുമൂലമുള്ള സാമൂഹിക, സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കാനാണു സൗദി വിഷൻ 2030ന്റെ ചുവടുപിടിച്ചുള്ള പദ്ധതി. ഇതു മൂലം ജോലി നഷ്ടമാകുന്നവരിൽ ഏറെയും മലയാളികളാണ്. ഇവരുടെ പുനരധിവാസം സര്ക്കാരിന് വലിയ ബാധ്യതയാവുകുയം ചെയ്യും.
സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് സ്വദേശികളെ ആകർഷിക്കുക, ജോലികളിൽ വിദേശി മുൻഗണന ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് പുതിയ പദ്ധതി രേഖയിൽ ഊന്നൽ. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ വേണ്ടത്ര സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങളുടെ എണ്ണം മഞ്ഞ വിഭാഗത്തിൽ കൂടുമെന്നാണ് കരുതുന്നത്. മൂന്ന് വിഭാഗങ്ങളായി സ്ഥാപനങ്ങളെ തിരിച്ചാണ് മൗസൂൻ നിതാഖാതിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്. 50 മുതൽ 99 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒന്നാം വിഭാഗത്തിൽ വരും. 100 മുതൽ 199 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് രണ്ടാം വിഭാഗത്തിൽ. 200 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് മൂന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്കെല്ലാം മൗസൂൻ നിതാഖാത് നടപ്പാക്കുന്നതിനുള്ള മാർഗനിർദ്ദേശം നൽകി നോട്ടീസുകൾ അയക്കാൻ ഉത്തരവായിട്ടുണ്ട്.
അതിനിടെ സൗദിയിലെ മൊബൈൽ ഫോൺ മേഖലയിലെ നിലവിലെ നിതാഖാത് നടപടികൾ ശക്തമായി തുടരുകയാണ്. സൗദികളെ നിയമിക്കാത്ത ആയിരത്തിലേറെ കടകൾ ഇതിനകം പൂട്ടി. നിയമം പ്രാബല്യത്തിലായ റംസാൻ ഒന്ന് മുതൽ ഇതുവരെ പതിനായിരത്തോളം കടകളിൽ പരിശോധന നടന്നു കഴിഞ്ഞു. ഭാഗികമായി നിയമം നടപ്പാക്കിയ ആയിരത്തോളം കടകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ നാഷണൽ ട്രാൻസ്‌ഫോർമേഷൻ പദ്ധതി (NTP), വിഷൻ 2030 ന്റെ ചുവടു പിടിച്ചാണ് പുതിയ സ്വദേശിവൽക്കരണ പദ്ധതി നടപ്പിലാക്കുക. എൻ ടി പി യുടെ ഉദ്ദേശ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം കൂടി പുതിയ സ്വദേശിവൽക്കരണ പദ്ധതിക്ക് ഉണ്ട്. ഈ വർഷം ഡിസംബർ 11 ന് പുതിയ നിതാഖാത് സമ്പ്രദായം നടപ്പിലാക്കുന്നതോടെ നില നിന്നിരുന്ന നിതാഖാതുമായി ബന്ധപ്പെട്ട എല്ലാ നിയമ ക്രമങ്ങളും റദ്ദാക്കാൻ മന്ത്രിസഭാ തീരുമാനമെടുത്തിട്ടുണ്ട്.