- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റിലായവരുടെ എണ്ണം 208 ആയി; രാജകുടുംബത്തിനും മന്ത്രിമാർക്കും ഇളവില്ല; 1700 ബാങ്ക് അക്കൗണ്ടുകളിലൂടെ ശതകോടികൾ മരവിപ്പിച്ചു; കോടീശ്വരന്മാർ സ്വത്തുക്കളെല്ലാം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ നെട്ടോട്ടത്തിൽ; സൗദിയിൽ എന്താണ് സംഭവിക്കുന്നത്?
റിയാദ്: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി സൗദി ഭരണകൂടം മുന്നോട്ടുപോകവെ, സ്വത്തുക്കൾ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് സൗദി അറേബ്യയിലെ കോടീശ്വരന്മാർ. മന്ത്രിമാരും രാജകുടുംബാംഗങ്ങളുമുൾപ്പെടെ ഇതിനകം 208 പേരോളമാണ് അഴിമതിയുടെ പേരിൽ അറസ്റ്റിലായത്. 800 ബില്യൺ ഡോളറിലേറെ വരുന്ന സ്വത്തുക്കൾ ഇതിനകം കണ്ടുകെട്ടുകയും ചെയ്തു. ഇതോടെയാണ് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി രാജ്യത്തിന് പുറത്തേക്ക് കടക്കാനുള്ള ശ്രമം ഊർജിതമായത്. സൗദിയിലെ പല ധനാഢ്യകുടുംബങ്ങളും വിദേശത്തുള്ള ബാങ്കുകളുമായും ധനകാര്യസ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്. സ്വത്തുക്കൾ സൗദിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചണ് ചർച്ച. അഴിമതി വിരുദ്ധ യത്‌നത്തിനിടെ സ്വന്തം സ്വത്തുക്കളും ആസ്തികളും നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയിലാണ് പലരും. കഴിഞ്ഞ പല ദശകങ്ങളായി അഴിമതിയിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും ശതകോടികൾ സ്വന്തമാക്കിയ 208-ഓളം പേരെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ടെന്ന് സൗദി അറ്റോർണി ജനറൽ തന്നെയാണ് വ്യക്തമാക്കിയത്. ഇവരുടേതായുണ്ടായിരുന്ന
റിയാദ്: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി സൗദി ഭരണകൂടം മുന്നോട്ടുപോകവെ, സ്വത്തുക്കൾ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് സൗദി അറേബ്യയിലെ കോടീശ്വരന്മാർ. മന്ത്രിമാരും രാജകുടുംബാംഗങ്ങളുമുൾപ്പെടെ ഇതിനകം 208 പേരോളമാണ് അഴിമതിയുടെ പേരിൽ അറസ്റ്റിലായത്. 800 ബില്യൺ ഡോളറിലേറെ വരുന്ന സ്വത്തുക്കൾ ഇതിനകം കണ്ടുകെട്ടുകയും ചെയ്തു. ഇതോടെയാണ് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി രാജ്യത്തിന് പുറത്തേക്ക് കടക്കാനുള്ള ശ്രമം ഊർജിതമായത്.
സൗദിയിലെ പല ധനാഢ്യകുടുംബങ്ങളും വിദേശത്തുള്ള ബാങ്കുകളുമായും ധനകാര്യസ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്. സ്വത്തുക്കൾ സൗദിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചണ് ചർച്ച. അഴിമതി വിരുദ്ധ യത്‌നത്തിനിടെ സ്വന്തം സ്വത്തുക്കളും ആസ്തികളും നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയിലാണ് പലരും.
കഴിഞ്ഞ പല ദശകങ്ങളായി അഴിമതിയിലൂടെയും സ്വജനപക്ഷപാതത്തിലൂടെയും ശതകോടികൾ സ്വന്തമാക്കിയ 208-ഓളം പേരെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ടെന്ന് സൗദി അറ്റോർണി ജനറൽ തന്നെയാണ് വ്യക്തമാക്കിയത്. ഇവരുടേതായുണ്ടായിരുന്ന 1700-ഓളം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതായി അറ്റോർണി ജനറൽ സൗദ് അൽ മൊജെബ് വ്യക്തമാക്കി. ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചവരിൽ ഏഴുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. 201 പേർ ഇപ്പോഴും തടവിലാണ്.
രാജകുടുംബത്തിൽപ്പെട്ടവർ, മന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ, സൈനിക മേധാവികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ അറസ്റ്റിലായവരിൽപ്പെടുന്നു. എതിരാളികളെയും വിമർശകരെയും ഒറ്റയടിക്ക് കീഴ്‌പ്പെടുത്താനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ തന്ത്രമായി ഇത് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സൗദിയിൽ വരവിൽക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചവരൊക്കെ ഇതോടെ ആശങ്കയിലായി.
പേഴ്‌സണൽ ബാങ്ക് അക്കൗണ്ടുകളുൾപ്പെടെ മരവിപ്പിച്ചിട്ടുണ്ടെന്ന് സൗദ് അൽ മൊജേബ് പറഞ്ഞു. എന്നാൽ, മരവിപ്പിച്ച മൊത്ം ബാങ്ക് അക്കൗണ്ടുകളിലായി എത്ര തുകയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായവരുടെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരുടെയും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അവരുടെ സ്വകാര്യതയ്ക്ക് ഭരണകൂടം അങ്ങേയറ്റം വില കൽപിക്കുന്നതുകൊണ്ടാണിതെന്ന് അധികൃതർ വ്യക്തമാക്കി.
എന്നാൽ, കുറഞ്ഞത് 11 രാജകുമാരന്മാരും 38 മുന്മന്ത്രിമാരും അറസ്റ്റിലായിട്ടുണ്ടെന്നാണ് ലഭ്യമായ സൂചന. കൂടുതൽ പേരുടെ അറസ്റ്റുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതോടെയാണ് പലരും സ്വത്തുക്കൾ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമം തുടങ്ങിയത്. പലരും അയൽരാജ്യങ്ങൾക്ക് സ്വത്തുക്കൾ വിൽക്കുന്നതുൾപ്പെടെയുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.