- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസ് നഗരത്തിൽ വച്ച് സൗദി രാജകുമാരിയെ കൊള്ളയടിച്ചു; മോഷ്ടാക്കൾ കൊണ്ടുപോയ വാച്ചിന് മാത്രം വില ഏഴ് കോടിയിലധികം രൂപ
സൗദി രാജകുമാരി പാരീസ് നഗരത്തിൽ വച്ച് കൊള്ളയടിക്കപ്പെട്ടു. മോഷ്ടാക്കൾ കൊണ്ടു പോയ ഇവരുടെ സ്വിച്ച് വാച്ചിന് മാത്രം ഏതാണ്ട് ഏഴ് കോടിയിലധികം രൂപ വില വരുമെന്നാണ് റിപ്പോർട്ട്. പേര് വെളിപ്പെടുത്താത്ത രാജകുമാരിയെ വ്യാഴാഴ്ചയാണ് രണ്ട് പേർ ചേർന്ന് ലൗവ്റെ മ്യൂസിയത്തിനടുത്തുള്ള സെക്കൻഡ് അറോൻഡിസ്മെന്റിൽ വച്ച് കൊള്ളയടിച്ചത്. മോഷ്ടാക്കൾ ഞൊടിയിടെ സ്ഥലത്ത് നിന്നും പലായനം ചെയ്യുകയും ചെയ്തു. മോഷ്ടാക്കൾ രാജകുമാരിയുടെ ഹൈ-എൻഡ് റിച്ചാർഡ് മില്ലെ ടൈംപീസും അടിച്ചെടുത്തിരുന്നു. ബാൻഡിട്രി റിപ്രഷൻ ബ്രിഗേഡ് മോഷ്ടാക്കൾക്ക് വേണ്ടിയുള്ള ജാഗ്രതയോടെയുള്ള അന്വേഷണം നടത്തി വരുകയാണ്. ആക്രമണത്തോടെയുള്ള മോഷണത്തിനിരയായ രാജകുമാരിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സൗദി എംബസി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.പാരീസിൽ വച്ച് ഇതാദ്യമായല്ല സൗദി രാജവംശത്തിൽ പെട്ടയാൾ കൊള്ളയടിക്കപ്പെടുന്നത്. 2014 ഓഗസ്റ്റിൽ അബ്ദുൾ അസിസ് ബിൻ ഫഹദ് എന്ന 41കാരൻ സിനിമാസ്‌റ്റൈലിൽ കൊള്ളയടിക്കപ്പെട്ടിരുന്നു .നോർത്ത് പാരീസിലെ പോർട്ടെ ഡി ലാ
സൗദി രാജകുമാരി പാരീസ് നഗരത്തിൽ വച്ച് കൊള്ളയടിക്കപ്പെട്ടു. മോഷ്ടാക്കൾ കൊണ്ടു പോയ ഇവരുടെ സ്വിച്ച് വാച്ചിന് മാത്രം ഏതാണ്ട് ഏഴ് കോടിയിലധികം രൂപ വില വരുമെന്നാണ് റിപ്പോർട്ട്. പേര് വെളിപ്പെടുത്താത്ത രാജകുമാരിയെ വ്യാഴാഴ്ചയാണ് രണ്ട് പേർ ചേർന്ന് ലൗവ്റെ മ്യൂസിയത്തിനടുത്തുള്ള സെക്കൻഡ് അറോൻഡിസ്മെന്റിൽ വച്ച് കൊള്ളയടിച്ചത്. മോഷ്ടാക്കൾ ഞൊടിയിടെ സ്ഥലത്ത് നിന്നും പലായനം ചെയ്യുകയും ചെയ്തു. മോഷ്ടാക്കൾ രാജകുമാരിയുടെ ഹൈ-എൻഡ് റിച്ചാർഡ് മില്ലെ ടൈംപീസും അടിച്ചെടുത്തിരുന്നു.
ബാൻഡിട്രി റിപ്രഷൻ ബ്രിഗേഡ് മോഷ്ടാക്കൾക്ക് വേണ്ടിയുള്ള ജാഗ്രതയോടെയുള്ള അന്വേഷണം നടത്തി വരുകയാണ്. ആക്രമണത്തോടെയുള്ള മോഷണത്തിനിരയായ രാജകുമാരിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
സൗദി എംബസി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.പാരീസിൽ വച്ച് ഇതാദ്യമായല്ല സൗദി രാജവംശത്തിൽ പെട്ടയാൾ കൊള്ളയടിക്കപ്പെടുന്നത്. 2014 ഓഗസ്റ്റിൽ അബ്ദുൾ അസിസ് ബിൻ ഫഹദ് എന്ന 41കാരൻ സിനിമാസ്‌റ്റൈലിൽ കൊള്ളയടിക്കപ്പെട്ടിരുന്നു .നോർത്ത് പാരീസിലെ പോർട്ടെ ഡി ലാ ചാപല്ലെയിൽ വച്ചായിരുന്നു ഈ മോഷണം.
ലെ ബൗർഗെറ്റ് എയർപോർട്ടിൽ പ്രൈവറ്റ് ജെറ്റ് കയറാൻ പത്ത് കാറുകൾ അടങ്ങിയ തന്റെ വാഹനവ്യൂഹം, സായുധ ബോഡി ഗാർഡുകൾ തുടങ്ങിയവരുമായി വരുമ്പോഴായിരുന്നു അദ്ദേഹം കൊള്ളയടിക്കപ്പെട്ടിരുന്നത്. അന്ന് ഇദ്ദേഹത്തിൽ നിന്നും രണ്ട് ലക്ഷം പൗണ്ടായിരുന്നു കവർന്നെടുക്കപ്പെട്ടത്. തുടർന്ന് ഈ സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ മേയിൽ അറസ്റ്റ് ചെയ്തിരുന്നു.