റിയാദ്: പൊതു സ്ഥലങ്ങളിൽ ഭക്ഷണം പാഴാക്കുന്നവരെ ശിക്ഷിക്കാൻ സൗദി അറേബ്യ നിയമം കൊണ്ടുവരാനൊരുങ്ങുന്നു. ഷൂറ കൗൺസിലിന്റെ പരിഗണനയിലാണ് വിഷയം. ഇതനുസരിച്ച് റെസ്‌റ്റോറന്റുകളും ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും പരിശോധിക്കാൻ മുനിസിപ്പാലിറ്റിക്കും മറ്റ് അഥോറിറ്റികൾക്കും അനുമതി നൽകും.

വില്പന നടത്തുന്ന ഭക്ഷത്തിന്റെ വിലയുടെ ഇരുപത് ശതമാനമായിരിക്കും പിഴയായി ഈടാക്കുക. മുനിസിപ്പാലിറ്റിക്കൊപ്പം തന്നെ സ്വകാര്യ ഏജൻസികൾക്കും റെസ്‌റ്റോറന്റുകളിൽ പരിശോധന നടത്താനുള്ള ലൈസൻസ് അനുവദിക്കുന്ന കാര്യവും ഷൂറ കൗൺസിലിന്റെ പരിഗണനയിലുണ്ട്.