- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഇരട്ടിയാക്കി; നിയമലംഘകർക്ക് ആദ്യ തവണ 20,000 റിയാൽ പിഴയും 15 ദിവസം വാഹനം തടഞ്ഞുവെക്കലും ശിക്ഷ; കുറ്റം ആവർത്തിച്ചാൽ ശിക്ഷ വർദ്ധിക്കും; സൗദിയിൽ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ ഗതാഗത നിയമങ്ങൾ ഇങ്ങനെ
സൗദി അറേബ്യ: രാജ്യത്ത് വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾ ഒഴിവാക്കാനും പെട്രോൾ ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി ഗതാഗത നിയമലംഘനങ്ങളുടെ പിഴകൾ ഇരട്ടിയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗതാഗത നിയമത്തിലെ ചില വകുപ്പുകളിൽ ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗം ഭേദഗതികൾ വരുത്തി. രാജ്യത്തെ വാഹന അപകടം മൂലം ഉണ്ടാകുന്ന മരണ നിരക്ക് കുറക്കുന്നതിനായാണ് ശിക്ഷ കർശനമാക്കിയിട്ടുള്ളത്. വാഹന അപകടം ഉണ്ടായാൽ വാഹനത്തിന്റെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും ഓടി പ്പോകരുത്. വാഹനം നിർത്തി അപകട വിവരം പൊലീസിനെയോ ട്രാഫിക്ക് അധികൃതരെയോ അറിയിക്കണം. സംഭവത്തിൽ ആർക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ സാധ്യമായ ശുശ്രൂഷ നൽകണം. ഇക്കാര്യത്തിൽ ലംഘനം ഉണ്ടായെന്നു ബോധ്യപ്പെട്ടാൽ നിയമ ലംഘകന് പതിനായിരം റിയാലിൽ കവിയാത്ത പിഴ ശിക്ഷയും മൂന്നു മാസത്തിൽ കവിയാത്ത തടവ് ശിക്ഷയും ലഭിക്കും. കടുത്ത നിയമ ലംഘനങ്ങൾക്ക് പിഴ ശിക്ഷയും തടവ് ശിക്ഷയും ഒരുമിച്ചും ലഭിക്കാം. ഗതാഗത നിയമത്തിലെ വകുപ്പ് 69 ലും മന്ത്രിസഭ ഭ
സൗദി അറേബ്യ: രാജ്യത്ത് വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾ ഒഴിവാക്കാനും പെട്രോൾ ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി ഗതാഗത നിയമലംഘനങ്ങളുടെ പിഴകൾ ഇരട്ടിയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗതാഗത നിയമത്തിലെ ചില വകുപ്പുകളിൽ ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗം ഭേദഗതികൾ വരുത്തി. രാജ്യത്തെ വാഹന അപകടം മൂലം ഉണ്ടാകുന്ന മരണ നിരക്ക് കുറക്കുന്നതിനായാണ് ശിക്ഷ കർശനമാക്കിയിട്ടുള്ളത്.
വാഹന അപകടം ഉണ്ടായാൽ വാഹനത്തിന്റെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും ഓടി പ്പോകരുത്. വാഹനം നിർത്തി അപകട വിവരം പൊലീസിനെയോ ട്രാഫിക്ക് അധികൃതരെയോ അറിയിക്കണം. സംഭവത്തിൽ ആർക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ സാധ്യമായ ശുശ്രൂഷ നൽകണം. ഇക്കാര്യത്തിൽ ലംഘനം ഉണ്ടായെന്നു ബോധ്യപ്പെട്ടാൽ നിയമ ലംഘകന് പതിനായിരം റിയാലിൽ കവിയാത്ത പിഴ ശിക്ഷയും മൂന്നു മാസത്തിൽ കവിയാത്ത തടവ് ശിക്ഷയും ലഭിക്കും. കടുത്ത നിയമ ലംഘനങ്ങൾക്ക് പിഴ ശിക്ഷയും തടവ് ശിക്ഷയും ഒരുമിച്ചും ലഭിക്കാം.
ഗതാഗത നിയമത്തിലെ വകുപ്പ് 69 ലും മന്ത്രിസഭ ഭേദഗതി വരുത്തി. ഇത് പ്രകാരം അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്തി. ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 20,000 റിയാൽ ആയിരിക്കും പിഴ ശിക്ഷ ലഭിക്കുക. കൂടാതെ വാഹനം 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വെക്കും. ഇതിന് പുറമേ നിയമ ലംഘകനെ ജയിൽ ശിക്ഷക്കായി ബന്ധപ്പെട്ട കോടതിക്ക് മുൻപാകെ ഹാജരാക്കും. രണ്ടാം തവണയും നിയമം ലഘിച്ചാൽ പിഴ ശിക്ഷ 40,000 റിയാലായി ഉയരും. വാഹനം 30 ദിവസം കസ്റ്റഡിയിൽ വെക്കുകയും ചെയ്യും. ഇത്തവണയും ജയിൽ ശിക്ഷക്കായി കോടതി മുൻപാകെ ഹാജരാക്കും. മൂന്നാം തവണയും ഇതേ കുറ്റം ആവർത്തിച്ചാൽ പിഴശിക്ഷ 60,000 റിയാലായി ഉയർത്തും. കോടതി മുൻപാകെ ഹാജരാക്കുകയും ചെയ്യും.
എന്നാൽ നിയമം ലംഘിക്കുന്നത് വാടകക്കെടുത്ത വാഹനത്തിലോ അല്ലെങ്കിൽ മോഷ്ടിച്ച വാഹനത്തിലോ ആണെങ്കിൽ വാഹനം പിടിച്ചെടുക്കുന്നതിൽ നിന്നും പിടിച്ചു വെക്കുന്നതിൽ നിന്നും ഒഴിവാക്കും. മറ്റൊരാളുടെ ഡ്രൈവിങ് ലൈസൻസോ വാഹനത്തിന്റെ ഇസ്തിമാറയോ പിടിച്ചു വെക്കുന്നതും മന്ത്രിസഭായോഗം കുറ്റകരമാക്കി. ഈ രേഖകൾ പണത്തിനായോ മറ്റോ പണയം വെക്കുന്നതും കുറ്റകരമാണ്. ഈ കുറ്റത്തിന് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെയായിരിക്കും പിഴ ശിക്ഷ ലഭിക്കുക.
വാഹനം കൊണ്ട് പൊതുനിരത്തിൽ കളിക്കുകയും യാത്രക്കാർക്കും ഇതര വാഹനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത നമ്പർ പ്‌ളേറ്റ് ഉപയോഗിക്കുന്നവർക്കുള്ള ശിക്ഷ 500 റിയാലായിരുന്നത് 1,000 മുതൽ 2,000 വരെയാക്കി ഉയർത്തി. ഔദ്യോഗിക സർക്കാർ വാഹനങ്ങളുടെ ചിഹ്നം വ്യാജമായി വാഹനത്തിൽ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ 500 റിയാലിൽ നിന്ന് 3,000 മുതൽ 6,000 റിയാൽ വരെയാക്കി വർധിപ്പിച്ചു. വാഹനം തിരിച്ചറിയുന്നതിനുള്ള അടിസ്ഥാന അടയാളങ്ങൾ മായ്ച്ചുകളഞ്ഞാലുള്ള ശിക്ഷ 500 റിയലിൽ നിന്ന് 5,000 മുതൽ 10,000 റിയാലാക്കി വർധിപ്പിച്ചു.