- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്‌നത്തിൽ സൗദി രാജാവ് ഇടപെട്ടു; ജോലിയും ശമ്പളവും മുടങ്ങി കിടക്കുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ് തൊഴിൽ മന്ത്രാലയത്തിനു സൗദി രാജാവിന്റെ നിർദ്ദേശം
റിയാദ്: സൗദിയിലെ ഇന്ത്യക്കാരുടെ പ്രശ്‌നത്തിൽ സൗദി രാജാവ് ഇടപെടുന്നു. തൊഴിൽ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് സൽമാൻ രാജാവ് ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടു. മുടങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകണമെന്നും സൽമാൻ രാജാവ് പറഞ്ഞു. സൗദി അറേബ്യയിൽ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണു തൊഴിൽ മന്ത്രാലയത്തിനു സൗദി രാജാവിന്റെ നിർദ്ദേശം. ശമ്പള കുടിശിക ലഭിക്കാത്ത കേസുകളിൽ തൊഴിലാളികൾക്ക് ആവശ്യമായ നിയമസഹായം തൊഴിൽ മന്ത്രാലയം നൽകണമെന്നും രാജാവ് നിർദ്ദേശിച്ചിട്ടുണ്ട്. ശമ്പള കുടിശിക കൊടുത്തു തീർക്കുന്നതുവരെ ബന്ധപ്പെട്ട കമ്പനികളുടെ ബില്ലുകൾ പാസാക്കില്ല. പ്രശ്‌ന പരിഹാരത്തിനായി 100 ദശലക്ഷം ഡോളർ അനുവദിക്കാനും ഉത്തരവിട്ടു. ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികൾക്കു താമസവും ഭക്ഷണവും ഉറപ്പാക്കണമെന്നും രാജാവ് തൊഴിൽ മന്ത്രാലയത്തിനു നിർദ്ദേശം നൽകി. കൂടാതെ തിരികെ പോകാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്കു എക്സിറ
റിയാദ്: സൗദിയിലെ ഇന്ത്യക്കാരുടെ പ്രശ്‌നത്തിൽ സൗദി രാജാവ് ഇടപെടുന്നു. തൊഴിൽ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് സൽമാൻ രാജാവ് ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടു. മുടങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകണമെന്നും സൽമാൻ രാജാവ് പറഞ്ഞു.
സൗദി അറേബ്യയിൽ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണു തൊഴിൽ മന്ത്രാലയത്തിനു സൗദി രാജാവിന്റെ നിർദ്ദേശം. ശമ്പള കുടിശിക ലഭിക്കാത്ത കേസുകളിൽ തൊഴിലാളികൾക്ക് ആവശ്യമായ നിയമസഹായം തൊഴിൽ മന്ത്രാലയം നൽകണമെന്നും രാജാവ് നിർദ്ദേശിച്ചിട്ടുണ്ട്. ശമ്പള കുടിശിക കൊടുത്തു തീർക്കുന്നതുവരെ ബന്ധപ്പെട്ട കമ്പനികളുടെ ബില്ലുകൾ പാസാക്കില്ല. പ്രശ്‌ന പരിഹാരത്തിനായി 100 ദശലക്ഷം ഡോളർ അനുവദിക്കാനും ഉത്തരവിട്ടു.
ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികൾക്കു താമസവും ഭക്ഷണവും ഉറപ്പാക്കണമെന്നും രാജാവ് തൊഴിൽ മന്ത്രാലയത്തിനു നിർദ്ദേശം നൽകി. കൂടാതെ തിരികെ പോകാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്കു എക്‌സിറ്റ് വീസ വേഗത്തിൽ ലഭ്യമാക്കാൻ തൊഴിൽ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റുമായി യോജിച്ചു നടപടികളെടുക്കണമെന്നും സൽമാൻ രാജാവിന്റെ ഉത്തരവിൽ പറയുന്നു.
തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിനു സൗദി എയർലൈൻസുമായി തൊഴിൽ മന്ത്രാലയം യോജിച്ചു പ്രവർത്തിക്കണം. ഇതിനു ചെലവാകുന്ന പണം വീഴ്ച വരുത്തിയ കമ്പനികളിൽ നിന്ന് ഈടാക്കണം. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ 10 കോടി സൗദി റിയാലും അനുവദിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ തൊഴിൽ മന്ത്രാലയം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തുമെന്നും സൽമാൻ രാജാവ് പറഞ്ഞു.
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നപരിഹാരത്തിനായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ് സൗദി തൊഴിൽ മന്ത്രി ഡോ. മുസർറജ് ഹഖബാനിയുമായി ചർച്ച നടത്തിയിരുന്നു. സൗദി ഓജർ കമ്പനിയിലെ തൊഴിലാളികൾ ജിദ്ദയിൽ തെരുവിലിറങ്ങുകയും വിഷയം പാർലമെന്റിൽവരെ ചർച്ചയാകുകയും ചെയ്തതോടെയാണ് കേന്ദ്രം ശക്തമായി വിഷയത്തിൽ ഇടപെട്ടത്.