ജിദ്ദ: അഭ്യസ്ഥവിദ്യരല്ലാത്ത വീട്ടുജോലിക്കാരികളുടെ അവകാശ സംരക്ഷണത്തിന് ഇന്ത്യൻ ഭരണകൂടം പ്രത്യേക ഇൻഷൂറൻസ് പരിരക്ഷയും ഗ്യാരണ്ടിയും നല്കണമെന്ന നിബന്ധന ഏർപ്പെടുത്തിയതോടെ സൗദി റിക്രൂട്ട്മന്റ് ഓഫീസുകൾ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ അപേക്ഷകൾ നിരസിക്കുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസം ഇല്ലാത്ത ജോലിക്കാരികൾ AGR ഇനത്തിൽപ്പെട്ട പാസ്‌പോർട്ട് ലഭിച്ചവരായിരിക്കുമെന്നും ഈ ഗണത്തിൽപ്പെട്ട ഗാർഹിക ജോലിക്കാരികളെ റിക്രൂട്ട്‌ചെയ്യാൻ സൗദി അറേബ്യ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അധികൃതരുടെ നിലപാട്.

വിദ്യാഭ്യാസമില്ലാത്ത ഗാർഹികതൊഴിലാളികൾക്ക് നൽകുന്ന എജിആർ ടൈപ്പ് പാസ്സ്‌പോർട്ട് ഇൻഷുറൻസ് നൽകണമെന്നാണ് ഇന്ത്യൻ ഗവൺമെന്റ് ആവശ്യപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിയിൽ ഇത്തരത്തിലൊരു ഇൻഷുരൻസ് കവറേജിനെക്കുറിച്ച് പ്രതിപാദ്യമുണ്ടെങ്കിലും ഇത്തരം തൊഴിലാളികളെ സൗദിക്ക് ആവശ്യമില്ലെന്നും സൗദി അധികൃതർ ്വ്യക്തമാക്കുന്നു.

ACNR ഇനത്തിൽപ്പെട്ട പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ഇന്ത്യ പ്രത്യേക ഇൻഷൂറൻസ് ആവശ്യം ഉന്നയിച്ചിട്ടില്ല. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരോ ഇന്ത്യക്ക് പുറത്ത് ഇതിന് മുമ്പ് ജോലിചെയ്തിരിക്കാൻ സാധ്യതയുള്ളവരുമാണ് ACNR പാസ്‌പോർട്ടുള്ളവർ

ഇന്ത്യൻ ഗാൾഹിക ജോലിക്കാരികൾക്ക് പ്രത്യേക ഇൻഷൂറൻസ് പരിരക്ഷ നൽകണമെന്ന നിബന്ധന കാരണം ഇന്ത്യൻ തൊഴിലാളികൾക്കുള്ള അപേക്ഷകൾ ലഭിക്കുന്നില്ലെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ അറിയിച്ചു. ഈ വ്യവസ്ഥ റിക്രൂട്ട്‌മെന്റ് ചെലവ് ഗണ്യമായി വർധിപ്പിക്കുന്നതാണ് കാരണം.