ജിദ്ദ: സൗദിയിൽ വിദേശത്തു നിന്നുള്ള തൊഴിലാളികലുടെ റിക്രൂട്ട്‌മെന്റിന് പുതിയ നിബന്ധന്കൾ ഏർപ്പെടുത്തി. ഇതിമുതൽ അനുയോജ്യരായ സ്വദേശികളും വിദേശികളും ജോലിചെയ്യാൻ സൗദിയിൽ ലഭ്യമല്ലെങ്കിൽ മാത്രമേ വിദേശത്തുനിന്നും ജോലിക്കാരെ റിക്രൂട്ട് ചെയ്തുകൊണ്ടുവരാൻ വിസ അനുവദിക്കുകയുള്ളു. പുതിയ വ്യവസ്ഥ മാർച്ച് 31 മുതൽ നടപ്പാക്കും.

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പുറം രാജൃങ്ങളിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയാണ് സൗദി തൊഴിൽ മന്ത്രാലയം പുതിയ വ്യവസ്ഥ ഏർപ്പെടുന്നത്. സൗദിയിൽ പ്രാപ്തരായ സ്വദേശികളെയും വിദേശികളേയും കിട്ടാനില്ലെങ്കിൽ മാ
ത്രമെ അത്തരം കാറ്റഗറിയിലുള്ള ജോലിക്ക് വിദേശത്തുനിന്നും ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള വിസ അനുവദിക്കുകയുള്ളു. നിലവിൽ സ്ഥാപനങ്ങളെ മന്ത്രാലയവുമായി നേരിട്ട് ഓൺലൈൻ വഴി ബന്ധപ്പെടുത്തിയിട്ടുണ്ട്. താഖാത് വ്യവസഥ പ്രകാരം യോഗ്യരായ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഓൺലൈൻ മുഖേന വിസകൾ ലഭിക്കും.

തൊഴിൽ മന്ത്രാലയത്തിന്റെ താഖാത് പോലെയുള്ള വെബ്‌സൈറ്റുമായും സ്ഥാപനങ്ങളെ ബന്ധപ്പെടുത്തും. താഖാത്തിൽ 100ൽപരം സ്വദേശി തൊഴിൽ അന്വേഷകർ തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗദി മാനവ വിഭവശേഷി ഡവലപ്‌മെന്റ് ഫണ്ട്, സൗദി സാങ്കേതിക വിജ്ഞാന
പരിശീലന കോർപറേഷൻ തുടങ്ങിയ വിഭാഗങ്ങളിലും തൊഴിൽ അന്വേഷകരായ സ്വദേശികകളുടെ വിവരങ്ങളടങ്ങിയ ടാറ്റാ ബാങ്കുണ്ട്. ഇവയിൽ നിന്നും തങ്ങളുടെ വേണ്ട ജീവനക്കാരനെ ലഭിക്കുമോ
എന്നു ആദ്യം അന്വേഷണം നടത്തിയ ശേഷം മാത്രമെ വിദേശങ്ങളിലേക്ക് തൊഴിൽ വിസ അനുവദിക്കുകയുള്ളു.