- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഖാമ പുതുക്കാൻ വൈകിയാൽ ഇനി സൗദിയിൽ ആയിരം റിയാൽ പിഴ; വിസിറ്റിങ് വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവർക്കും കനത്ത പിഴ; നിയമ ലംഘകർക്കെതിരെ കർശന പരിശോധന വീണ്ടും
സൗദിയിൽ കഴിയുന്ന വിദേശികൾക്കെതിരെ കനത്ത നടപടികളുമായി രാജ്യം. രാജ്യത്തെത്തിയ വിദേശികൾ ഇഖാമ പുതുക്കാൻ കാലതാമസം നേരിട്ടാൽ ഇനി കനത്ത പിഴ അടക്കേണ്ടി വരും. റസിഡൻസ് പെർമിറ്റ് പുതുക്കാൻ വൈകുന്ന വിദേശികൾക്ക് പിഴ ചുമത്തുകയും ഫൈനൽ എക്‌സിറ്റിൽ തിരിച്ചയക്കുകയും ചെയ്യുമെന്ന് ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്യ പറഞ്ഞു. വൈകുന്നവർക്ക്
സൗദിയിൽ കഴിയുന്ന വിദേശികൾക്കെതിരെ കനത്ത നടപടികളുമായി രാജ്യം. രാജ്യത്തെത്തിയ വിദേശികൾ ഇഖാമ പുതുക്കാൻ കാലതാമസം നേരിട്ടാൽ ഇനി കനത്ത പിഴ അടക്കേണ്ടി വരും. റസിഡൻസ് പെർമിറ്റ് പുതുക്കാൻ വൈകുന്ന വിദേശികൾക്ക് പിഴ ചുമത്തുകയും ഫൈനൽ എക്‌സിറ്റിൽ തിരിച്ചയക്കുകയും ചെയ്യുമെന്ന് ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്യ പറഞ്ഞു.
വൈകുന്നവർക്ക് ചുരുങ്ങിയത് ആയിരം റിയാൽ പിഴ ചുമത്തും. വിരലടയാളം ഉൾപ്പെടുന്ന ജൈവരേഖകൾ പകർത്തിയ ശേഷം വീഴ്ചവരുത്തിയ വിദേശിയെ തിരിച്ചയക്കുകയും ചെയ്യും. വിസിറ്റ് വിസക്കാരുടെ കാലാവധി പരമാവധി ആറ് മാസമായി നിശ്ചയിച്ച നിയമവും കർശനമാക്കുമെന്ന് ജവാസാത്ത് മേധാവി കൂട്ടിച്ചേർത്തു.
പരമാവധി 180 ദിവസമാണ് വിസിറ്റ് വിസക്ക് അനുവദിക്കുക. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവർക്ക് 10,000 റിയാൽ വരെ പിഴ ചുമത്തും. വിരലടയാളം രേഖപ്പെടുത്തിയാണ് വിസിറ്റ് വിസക്കാരെയും തിരിച്ചയക്കുക.