ജിദ്ദ: സൗദി രാജകുമാരൻ സൽമാൻ ബിൻ സാദ് ബിൻ അബ്ദുല്ല ബിൻ തുർകി അൽ സൗദ് അന്തരിച്ചു. ചൊവാഴ്ച അസർ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുർകി ബിൻ അബ്ദുള്ള പള്ളിയിൽ പ്രത്യേകം പ്രാർത്ഥനകൾ നടന്നു. സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണവിവരം അറിയിച്ചത്.

മരണ വിവരം സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഏജൻസിയെ ഉദ്ധരിച്ച് ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖലീജ് ടൈംസും ഗൾഫ് ടൈംസും അടക്കമുള്ള മാധ്യമങ്ങൾ മരണ വാർത്ത പുറത്തുവിട്ടിട്ടുണ്ട്.  മരണകാരണം വ്യക്തമല്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.