- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ പുതിയ രാജാവിന്റെ സമ്മാനമായി തൊഴിലാളികൾക്ക് രണ്ട് മാസത്തെ ശമ്പളം ബോണസായി ലഭിച്ച് തുടങ്ങി; അപ്രതീക്ഷിത ലോട്ടറിയിൽ മതിമറന്ന് മലയാളികളും; വമ്പൻ ഓഫറുകളുമായി വിപണിയും ഉണർന്നു
റിയാദ്: രാജ്യത്ത് പുതിയതായി അധികാരമേറ്റ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സമ്മാനമായി വൺമെന്റ് ജീവനക്കാർക്കും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും രണ്ടു മാസത്തെ ശമ്പളം ബോണസായി ലഭിച്ചു തുടങ്ങി. അപ്രതീക്ഷിതമായ ലഭിച്ച ലോട്ടറിയിൽ മതിമറന്നിരിക്കുകയാണ് മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം. പുതിയ രാജാവ് അധികാരമേൽക്കുമ്പോൾ സന്ത
റിയാദ്: രാജ്യത്ത് പുതിയതായി അധികാരമേറ്റ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സമ്മാനമായി വൺമെന്റ് ജീവനക്കാർക്കും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും രണ്ടു മാസത്തെ ശമ്പളം ബോണസായി ലഭിച്ചു തുടങ്ങി. അപ്രതീക്ഷിതമായ ലഭിച്ച ലോട്ടറിയിൽ മതിമറന്നിരിക്കുകയാണ് മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം.
പുതിയ രാജാവ് അധികാരമേൽക്കുമ്പോൾ സന്തോഷസൂചകമായി ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാറുണ്ട്. ഇക്കൂട്ടത്തിലേക്ക് സ്വകാര്യ മേഖലയെക്കൂടി ഉൾപ്പെടുത്തിയതാണ് ജനങ്ങൾക്ക് ഉപകാരപ്രദമായത്.സൗദി ടെലികോം കമ്പനി 39.5 കോടി റിയാൽ സ്വദേശി തൊഴിലാളികൾക്കു വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പെട്രോ കെമിക്കൽ കമ്പനിയായ സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ (സാബിക്) രണ്ടു മാസത്തെ അടിസ്ഥാന ശമ്പളമാണു തൊഴിലാളികൾക്കു നൽകുന്നത്. സ്വദേശികളല്ലാത്തവർക്കു പകുതി മാസത്തെ അടിസ്ഥാന ശമ്പളവും നൽകും.
രാജ്യത്തെ മിക്ക വീടുകളിലും ബോണസിന്റെ ആനുകൂല്യമെത്തിയതോടെ ഉപഭോക്താക്കൾക്കായി വ്യത്യസ്തമായ ഓഫറുകൾ നൽകി വിപണിയും ഒരുങ്ങിക്കഴിഞ്ഞു. ഗൃഹോപകരണങ്ങൾക്ക് പരമാവധി ഓഫർ നൽകാനാണ് വ്യാപാരികൾ ശ്രദ്ധിക്കുന്നത്. ജീവനക്കാർക്ക് വേണ്ടി പ്രഖ്യാപിച്ച ബോണസ് വ്യാപാര മേഖലക്കും ബോണസാകുമെന്നാണ് പ്രതീക്ഷ.
സർക്കാർ തലത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളും സൽമാൻ രാജാവ് കാണ്ടുവന്നിട്ടുണ്ട്. ചില തസ്തികകൾ ഇല്ലാതാക്കുകയും മന്ത്രി സഭയിൽ മാറ്റം വരുത്തുകയും ചെയ്തു. മാത്രമല്ല രാജ്യത്തെ ഇന്റലിജൻസ് തലവനെയും മറ്റ് ഉന്നത് ഉദ്യോഗസ്ഥനെയും പിരിട്ടുവിടുകയും ചെയ്തിട്ടുണ്ട്.ജനങ്ങളിൽ നല്ല ഇമേജ് സൃഷ്ടിക്കുന്നതിന് വേണ്ടിയണ് ഈ പ്രവർത്തനങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ശക്തമായ, അദ്ദേഹം തന്നെ രൂപ കല്പന ചെയ്ത പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പിലാണ് രാജാവിപ്പോൾ.