- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക ബാങ്ക് ആശയം ഇന്ത്യയിൽ നടപ്പിലാക്കുമോ? റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്താൻ സൗദി അറേബ്യൻ ബാങ്കിന്റെ ശ്രമം; സൗദി സന്ദർശനത്തിനെത്തുന്ന മോദിയുടെ നിലപാടും നിർണ്ണായകമാകും
ന്യൂഡൽഹി: ഇസ്ലാമിക ബാങ്ക് എന്ന ആശയം ഇന്ത്യയിൽ നടപ്പാക്കുമോ? ഇതിനുള്ള ശ്രമവുമായി സൗദി അറേബ്യൻ ബാങ്ക് രംഗത്ത്. റിസർവ്വ് ബാങ്കിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഇസ്ലാമിക ബാങ്ക് എന്ന ആശയം ഇന്ത്യയിൽ സജീവമാക്കാനാണ് ശ്രമം. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെത്തുന്നുണ്ട്. ഇതിന് മുന്നോടിയായി സൗദി അറേബ്യയിലെ ഇസ്ലാമിക് ഡെവലപ്പ്‌മെന്റ് ബാങ്ക് അധികൃതർ ഇന്ത്യയിലെത്തി. റിസർവ്വ് ബാങ്കുമായി സംസാരിച്ച് ഇസ്ലാമിക ബാങ്കിൽ വ്യക്തത വരുത്താനാണ് നീക്കം. ലോകം മുഴുവൻ അംഗീകരിച്ച സാമ്പത്തിക മോഡലാണ് ഇസ്ലാമിക ബാങ്കിങ് എന്ന പലിശ രഹിത വായ്പാ സംവിധാനം. ഇതിൽ നിന്ന് ഇന്ത്യ മാറി നിൽക്കുന്നത് ശരിയല്ലെന്നാണ് സൗദി ബാങ്കിന്റെ നിലപാട്. ആസ്തി അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക ബാങ്കുകളുടെ പ്രവർത്തനം. ലാഭത്തിനേക്കാൾ മനുഷ്യത്വത്തിന് ഇവിടെ ഊന്നൽ നൽകുന്നു. പരമ്പരാഗത ബാങ്കുകൾ കടം കൊടുക്കലിന് പ്രാധാന്യം നൽകുമ്പോൾ ഇസ്ലാമിക് ബാങ്കുകൾ പ്രാധാന്യം നൽകുന്നത് നിക്ഷേപത്തിനാണ്. ഇത് ഒരു സമുദായത്തിന് വേണ്ടിമാത്രമുള്ള സംരംഭമല്ല. പരമ്പരാഗത
ന്യൂഡൽഹി: ഇസ്ലാമിക ബാങ്ക് എന്ന ആശയം ഇന്ത്യയിൽ നടപ്പാക്കുമോ? ഇതിനുള്ള ശ്രമവുമായി സൗദി അറേബ്യൻ ബാങ്ക് രംഗത്ത്. റിസർവ്വ് ബാങ്കിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഇസ്ലാമിക ബാങ്ക് എന്ന ആശയം ഇന്ത്യയിൽ സജീവമാക്കാനാണ് ശ്രമം.
അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെത്തുന്നുണ്ട്. ഇതിന് മുന്നോടിയായി സൗദി അറേബ്യയിലെ ഇസ്ലാമിക് ഡെവലപ്പ്‌മെന്റ് ബാങ്ക് അധികൃതർ ഇന്ത്യയിലെത്തി. റിസർവ്വ് ബാങ്കുമായി സംസാരിച്ച് ഇസ്ലാമിക ബാങ്കിൽ വ്യക്തത വരുത്താനാണ് നീക്കം. ലോകം മുഴുവൻ അംഗീകരിച്ച സാമ്പത്തിക മോഡലാണ് ഇസ്ലാമിക ബാങ്കിങ് എന്ന പലിശ രഹിത വായ്പാ സംവിധാനം. ഇതിൽ നിന്ന് ഇന്ത്യ മാറി നിൽക്കുന്നത് ശരിയല്ലെന്നാണ് സൗദി ബാങ്കിന്റെ നിലപാട്.
ആസ്തി അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക ബാങ്കുകളുടെ പ്രവർത്തനം. ലാഭത്തിനേക്കാൾ മനുഷ്യത്വത്തിന് ഇവിടെ ഊന്നൽ നൽകുന്നു. പരമ്പരാഗത ബാങ്കുകൾ കടം കൊടുക്കലിന് പ്രാധാന്യം നൽകുമ്പോൾ ഇസ്ലാമിക് ബാങ്കുകൾ പ്രാധാന്യം നൽകുന്നത് നിക്ഷേപത്തിനാണ്. ഇത് ഒരു സമുദായത്തിന് വേണ്ടിമാത്രമുള്ള സംരംഭമല്ല. പരമ്പരാഗത ബാങ്കിങ് വ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനമാണ്. യുഎസ്എ, യുകെ, ജപ്പാൻ തുടങ്ങി 70ൽ അധികം രാജ്യങ്ങളിൽ ഇസ്ലാമിക് ബാങ്കിങ് സംവിധാനം നിലവിലുണ്ട്. ലോകത്താകമാനം 700ൽ അധികം ഇസ്ലാമിക് ബാങ്കുകൾ പ്രവർത്തിക്കുന്നു.
ഇന്ത്യയിൽ ഇസ്ലാമിക് ബാങ്ക് അപ്രായോഗികമാണെന്നായിരുന്നു റിസർവ്വ് ബാങ്കിന്റെ നിലപാട്. പലിശയില്ലാതെ വ്യവസായങ്ങൾക്ക് വായ്പ നൽകുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു ഇതിൽ ഒരുപാട് നിയമപ്രശ്‌നങ്ങളുണ്ട്. നിലവിലുള്ള നിയമങ്ങളനുസരിച്ച് ഇസ്ലാമിക ബാങ്ക് തുടങ്ങുവാനാകില്ല. ഇതിനായി കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരേണ്ടിവരുമെന്നും വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആർബിഐയുടെ മനസ്സ് മാറ്റാനുള്ള സൗദി ബാങ്കിന്റെ ശ്രമം. ഇന്ത്യയിൽ ഓപ്പേറേഷൻ തുടങ്ങാനും ഇവർക്ക് പദ്ധതിയുണ്ട്.
മോദിയുടെ സൗദി സന്ദർശനത്തിലും ഇക്കാര്യം പ്രധാന അജണ്ടയാകണമെന്നാണ് ബാങ്കിന്റെ ആഗ്രഹം. അതിന് വേണ്ടിയാണ് ആർബിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമം.