റിയാദ്: രാജ്യത്തെ തൊഴിലാളികളുടെ ജോലി സമയം ആഴ്‌ച്ചയിൽ 40 മണിക്കൂറാക്കി കുറയ്ക്കാനുള്ള പദ്ധതി ശുറാ കൗൺസിൽ പരിഗണിച്ച് വരുകയാണ്. നിലവിൽ 48 മണിക്കൂറാണ് സ്വകാര്യ മേഖലയിലെ ജോലി സമയം. കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിൽ കൂടി ജോലി ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

നിലവിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സ്വദേശികൾ മടി കാണിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ജോലി സമയ കൂടുതലാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.

പ്രസ്തുത നിർദ്ദേശം കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുമെന്നും കൗൺസിലിന്റെ അടുത്ത സെഷനിൽ പഠന റിപ്പോർട്ടിനെ കുറിച്ച് വിശദമായ ചർച്ച നടത്തുമെന്നും ശൂറാ കൗൺസിൽ മാനവ വിഭവശേഷി കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഹമീദ് അൽനഗാദി പറഞ്ഞു.