- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ അധ്യയന വർഷം ആരംഭിച്ചശേഷം പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ ചട്ടങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്; ആദ്യ സെമസ്റ്റർ വിജയിച്ചവർക്ക് മാത്രം പ്രവേശനം
ജിദ്ദ: സൗദിയിൽ അധ്യയന വർഷം ആരംഭിച്ചശേഷം പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ ചട്ടങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. അധ്യയനവർഷം ആരംഭിച്ചശേഷം വിദേശത്ത് നിന്ന് പഠിക്കാനെത്തുന്ന സൗദി, വിദേശി വിദ്യാർത്ഥികൾക്കാണ് പുതിയ നിയമങ്ങൾ ബാധകമാവുക. പഠിച്ചിരുന്ന സ്‌കൂളിൽ ആദ്യ സെമസ്റ്റർ വിജയകരമായി പൂർത്തിയാക്കിവർക്ക് മാത്രമേ ഇനി
ജിദ്ദ: സൗദിയിൽ അധ്യയന വർഷം ആരംഭിച്ചശേഷം പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ ചട്ടങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. അധ്യയനവർഷം ആരംഭിച്ചശേഷം വിദേശത്ത് നിന്ന് പഠിക്കാനെത്തുന്ന സൗദി, വിദേശി വിദ്യാർത്ഥികൾക്കാണ് പുതിയ നിയമങ്ങൾ ബാധകമാവുക.
പഠിച്ചിരുന്ന സ്‌കൂളിൽ ആദ്യ സെമസ്റ്റർ വിജയകരമായി പൂർത്തിയാക്കിവർക്ക് മാത്രമേ ഇനി പ്രവേശനം നൽകൂ. അതിനായി ഇവരുടെ ആദ്യ സെമസ്റ്ററിലെ റിസൽട്ട് പരിഗണിക്കും. രണ്ടാം സെമസ്റ്റർ കഴിഞ്ഞാണ് പ്രവേശനത്തിനെത്തുന്നതെങ്കിൽ ഒറിജിനൽ ഡോക്യുമെന്റ് ഹാജരാക്കണം. ഡോക്യുമെന്റിന്റെ ട്രാൻസ്ലേറ്റഡ് പകർപ്പ് എജ്യുക്കേഷൻ അഥോറിറ്റി അനുവദിച്ചതും സൗദി എംബസി സാക്ഷ്യപ്പെടുത്തിയതുമാകണം.
ഡോക്യുമെന്റ് അപൂർണമാണെങ്കിലോ വിദ്യാർത്ഥികൾ വരുന്ന രാജ്യത്തെ എജ്യുക്കേഷണൽ സിസ്റ്റം സൗദിയിൽ നിന്ന് വ്യത്യസ്തമാണെങ്കിലോ വിദ്യാർത്ഥി കുറഞ്ഞത് 10 ആഴ്ചയെങ്കിലും ക്ലാസിൽ വന്നിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖ ഹാജരാക്കണം. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ അഡ്‌മിഷൻ പ്രൊസീജറിൽ നേരത്തത്തെ കോഴ്‌സിന് തുല്യമായതോ അതേ കോഴ്‌സോ ആയിരിക്കും തുടർന്ന് പഠിക്കേണ്ടത്.വിദേശത്ത് നിന്നെത്തുന്ന മിഡിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ എല്ലാ ഗ്രേഡുകളും ഡോക്യുമെന്റ്‌സും വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നതാണ്.