- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കടലാസുമായി ഓഫീസുകൾ കയറിയിറങ്ങേണ്ട; സൗദിയിൽ ഫാമിലി വിസ ഇനി ഓൺലൈനിലൂടെ മാത്രം
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഫാമിലി വിസ എടുക്കുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നു. വിദേശി ജീവനക്കാർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനായി ഇനി കടലാസുകെട്ടുമായി ഓഫീസുകൾ കയറിയിറങ്ങേണ്ട. റിയാദിൽ നടന്ന ചടങ്ങിൽ രണ്ടാം കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നാഇഫ് രാജകുമാരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. . സേവന
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഫാമിലി വിസ എടുക്കുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നു. വിദേശി ജീവനക്കാർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനായി ഇനി കടലാസുകെട്ടുമായി ഓഫീസുകൾ കയറിയിറങ്ങേണ്ട. റിയാദിൽ നടന്ന ചടങ്ങിൽ രണ്ടാം കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നാഇഫ് രാജകുമാരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. .
സേവനം ആവശ്യമുള്ളവർ www.moi.gov.sa എന്ന സൈറ്റ് സന്ദർശിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫാമിലി വിസ ലഭിക്കുന്നതിന് അർഹതയുള്ള പ്രൊഫഷനുള്ളവർക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാനാവുക. ഇതിനായി ഇഖാമയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.ഇതോടൊപ്പം ശമ്പളം വ്യക്തമാക്കുന്ന തൊഴിലുടമയിൽനിന്നുള്ള സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതുണ്ട്. അനധികൃതമാർഗത്തിൽ ഫാമിലി വിസ സമ്പാദിക്കുന്ന രീതി അവസാനിപ്പിക്കാൻ കൂടിയാണ് പരിഷ്‌കാരം.
വിസ നടപടികളും സേവനങ്ങളും വേഗത്തിലാവും എന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഭാര്യ, മക്കൾ എന്നിവർക്കാണ് ഓൺലൈൻ ഫാമിലി വിസ ലഭിക്കുക.