ലവൈദ്യുത ഉപഭോക്താക്കളുടെ എണ്ണം ദിനേന വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് രാജ്യം നിരക്ക് വർദ്ധിപ്പിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ജലവൈദ്യുതി ഉപഭോഗ നിരക്കിൽ പുനരാലോചിക്കേണ്ടിവരുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.സാലിഹ് ഹുസൈൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന റി്‌പ്പോർട്ട് പുറത്ത് വരുന്നത്.

ജനവാസ കേന്ദ്രങ്ങളിലും വ്യവസായ മേഖലയിലും ജല വൈദ്യൂത ഉപഭോക്താക്കളുടെ എണ്ണം ദിനേന വർദ്ധിച്ചു വരികയാണ്?. പ്രതിവർഷം 8 ശതമാനമെന്ന തോതിലാണ് രാജ്യത്തെ ജല വൈദ്യുതി ഉപഭോഗ വർധന. നിലവിലുള്ള അവസ്ഥ നേരിടുന്നതിന്? ആവശ്യമായ ക്ഷമത വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനിക്കുണ്ട്. എന്നാൽ ഭാവിയിൽ ഈരീതിയിൽ തുടരാനാകില്ല.

വരുന്ന 20 വർഷത്തിന് ശേഷമുണ്ടാകുന്ന അവസ്ഥ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതിക്കാണ് മന്ത്രാലയവും കമ്പനിയും രൂപം കാണുന്നത്. 800 ബില്യൻ റിയാൽ മുതൽ മുടക്കുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്.നിരക്ക് വർദ്ധിപ്പിക്കേണ്ടിവരുമ്പോൾ ഇളവിന് അർഹതയുള്ള വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.