- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി സർക്കാർ മേഖലയിലെ പ്രവൃത്തി സമയം കൂട്ടില്ല; അംഗങ്ങളുടെ നിർദ്ദേശം ശുറ കൗൺസിൽ തള്ളി
റിയാദ്: സൗദി സർക്കാർ മേഖലയിലെ ജോലിക്കാർക്ക് ആശ്വസിക്കാം. പ്രവൃത്തി സമയം കൂട്ടാനുള്ള അംഗങ്ങളുടെ നിർദ്ദേശം ശുറ കൗൺസിൽ തള്ളിയതോടെ ഈ മേഖലയിലെ ജോലിക്കാർക്ക് ആശ്വാസമായിരിക്കുകയാണ്. ജോലി സമയം ഒരു മണിക്കൂർ വർധിപ്പിക്കുന്നതിന് അംഗങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശം വോട്ടിങ്ങിലൂടെ ശൂറ കൗൺസിൽ തള്ളുകയായിരുന്നു. കൗൺസിൽ അംഗങ്ങളായ മുഹമ്മദ് അൽ ന
റിയാദ്: സൗദി സർക്കാർ മേഖലയിലെ ജോലിക്കാർക്ക് ആശ്വസിക്കാം. പ്രവൃത്തി സമയം കൂട്ടാനുള്ള അംഗങ്ങളുടെ നിർദ്ദേശം ശുറ കൗൺസിൽ തള്ളിയതോടെ ഈ മേഖലയിലെ ജോലിക്കാർക്ക് ആശ്വാസമായിരിക്കുകയാണ്.
ജോലി സമയം ഒരു മണിക്കൂർ വർധിപ്പിക്കുന്നതിന് അംഗങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശം വോട്ടിങ്ങിലൂടെ ശൂറ കൗൺസിൽ തള്ളുകയായിരുന്നു. കൗൺസിൽ അംഗങ്ങളായ മുഹമ്മദ് അൽ നാജി, അത്താ അൽ സുബൈറ്റി എന്നിവരാണു ജോലി സമയം കൂട്ടുന്നതിന് ശുപാർശ സമർപ്പിച്ചത്. എന്നാൽ, ഭൂരിപക്ഷം അംഗങ്ങളും ഇതിനെ എതിർത്തു. തുടർന്നാണു ശുപാർശ തള്ളിയത്.
സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തിസമയം വർധിപ്പിക്കണമെന്ന നിർദ്ദേശം അവതിരിപ്പിച്ചത്. എന്നാൽ പൊതുമേഖലയെയും സ്വകാര്യ മേഖലയെയും താരതമ്യം ചെയ്യാനാവില്‌ളെന്നും ഇക്കാരണത്താൽ മാത്രം ജോലി സമയം വർധിപ്പിക്കേണ്ടതില്‌ളെന്നും ശൂറ കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പ്രവൃത്തിസമയം വർധിപ്പിച്ചാൽ വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളിൽ കൂടുതൽ ജോലിക്കാരെ നിയമിക്കേണ്ടി വരും. ശമ്പളം വർധിപ്പിക്കാതെ ജോലിസമയം വർധിപ്പിക്കുന്നത് അസാധ്യമായിത്തീരുമെന്നതിനാൽ സർക്കാറിന് അധികസാമ്പത്തികബാധ്യത വരുത്തി വെക്കാനും പരിഷ്‌കരണം കാരണമാവും. സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് സ്ഥാപനത്തിന്റെ വരുമാനവും ലാഭവും അടിസ്ഥാ നമാക്കിയാണ് ശമ്പളം നിശ്ചയിക്കുന്നത്. സർക്കാർ മേഖലയിലെ വനിതജോലിക്കാർ മക്കളിൽ നിന്ന് കൂടുതൽ മണിക്കൂർ അകന്നുനിൽക്കാനും സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങൾക്കും ഇത് ഇടയാക്കുമെന്നും ശൂറ കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.