- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ടാക്‌സികൾ യാത്രക്കാരെ തേടി റോന്തുചുറ്റില്ല; യാത്രക്കാരില്ലാതെ ടാക്‌സികൾ പട്ടണത്തിൽ ചുറ്റുന്നത് ഘട്ടം ഘട്ടമായി നിർത്താൻ സൗദി ഗതാഗത മന്ത്രാലയം; ആദ്യ ഘട്ടം അടുത്ത മാസം പ്രാബല്യത്തിൽ
രാജ്യത്തെ ടാക്‌സികൾ ഇനി യാത്രക്കാരെ തേടി റോന്ത് ചുറ്റില്ല..സൗദി അറേബ്യയിൽ യാത്രക്കാരില്ലാതെ ടാക്സി കാറുകൾ പട്ടണത്തിൽ ചുറ്റി സഞ്ചരിക്കുന്നത് ഘട്ടം ഘട്ടമായി നിർത്തലാക്കാനൊരുങ്ങുകയാണ് ഗതാഗത മന്ത്രാലയം. ഇതോടെ ടാക്‌സികൾ യാത്രക്കാരെ തേടി ചുറ്റിക്കറങ്ങുന്നത് നിർത്തലാകും.ഇതിന്റെ ആദ്യ ഘട്ടം അടുത്ത മാസം 5 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ നിയമം നടപ്പിലാക്കുന്നതിന് മന്ത്രാലയം അന്ത്യശാസനം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ടാക്സി കാറുകളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ ഇവിടങ്ങളിൽ പുതിയ ടാക്സി കാറുകൾക്ക് പെർമിറ്റ് അനുവദിക്കില്ല.പുതിതായി ടാക്സി കാർ കമ്പനികൾ തുടങ്ങുന്നതിനുള്ള അപേക്ഷയും സ്വീകരിക്കുന്നില്ല. നിലവിലുള്ള ടാക്സി കമ്പനികൾക്ക് പഴയ കാറുകൾക്ക് പകരം പുതിയ കാർ ഉപയോഗിക്കുന്നതിന് പെർമിറ്റ് അനുവദിക്കുന്നത് തുടരും. കോമേഴ്സ്യൽ മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ടാക്സി കാറുകൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുമെന്ന് ഗതാഗത മന്ത്രാലയം വക്താവ് തുർക്കി
രാജ്യത്തെ ടാക്‌സികൾ ഇനി യാത്രക്കാരെ തേടി റോന്ത് ചുറ്റില്ല..സൗദി അറേബ്യയിൽ യാത്രക്കാരില്ലാതെ ടാക്സി കാറുകൾ പട്ടണത്തിൽ ചുറ്റി സഞ്ചരിക്കുന്നത് ഘട്ടം ഘട്ടമായി നിർത്തലാക്കാനൊരുങ്ങുകയാണ് ഗതാഗത മന്ത്രാലയം. ഇതോടെ ടാക്‌സികൾ യാത്രക്കാരെ തേടി ചുറ്റിക്കറങ്ങുന്നത് നിർത്തലാകും.ഇതിന്റെ ആദ്യ ഘട്ടം അടുത്ത മാസം 5 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ നിയമം നടപ്പിലാക്കുന്നതിന് മന്ത്രാലയം അന്ത്യശാസനം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ ടാക്സി കാറുകളുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ ഇവിടങ്ങളിൽ പുതിയ ടാക്സി കാറുകൾക്ക് പെർമിറ്റ് അനുവദിക്കില്ല.പുതിതായി ടാക്സി കാർ കമ്പനികൾ തുടങ്ങുന്നതിനുള്ള അപേക്ഷയും സ്വീകരിക്കുന്നില്ല. നിലവിലുള്ള ടാക്സി കമ്പനികൾക്ക് പഴയ കാറുകൾക്ക് പകരം പുതിയ കാർ ഉപയോഗിക്കുന്നതിന് പെർമിറ്റ് അനുവദിക്കുന്നത് തുടരും.
കോമേഴ്സ്യൽ മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ടാക്സി കാറുകൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുമെന്ന് ഗതാഗത മന്ത്രാലയം വക്താവ് തുർക്കി അൽ തൊഐമി അറിയിച്ചിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ വിവിധ വകുപ്പുകളുമായി ഏകോപനം നടത്തിവരുകയാണ്.
യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനും വാസൽ എന്ന പേരിൽ ഇ ടാക്സി സേവനത്തിന് അടുത്തിടെ അനുമതി നൽകിയിരുന്നു. മൊബൈൽ ആപ്ലിക്കേഷൻ വഴി ആവശ്യപ്പെട്ടാൽ ടാക്സി കാറുകൾ ലഭ്യമാക്കുന്ന ഒൻപത് കമ്പനികൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ഇത് പ്രകാരം ആവശ്യം കൂടുതലുള്ള കേന്ദ്രങ്ങളിൽ ടാക്സി സ്റ്റാൻഡുകൾ അനുവദിക്കുമെന്നും തുർക്കി അൽ തൊഐമി പറഞ്ഞു.