- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാക്സി രംഗത്ത് നിന്നും പ്രവാസികളെ ഒഴിവാക്കാനുള്ള പുതിയ പദ്ധതിയുമായി അധികൃതർ; സൗദിയിലെ പൗരന്മാർക്ക് സ്വകാര്യ കാറുകളും ഇനി ടാക്സികളായി ഉപയോഗിക്കാൻ അനുമതി
റിയാദ്: രാജ്യത്തെ ടാക്‌സി മേഖല കൈയടക്കി വച്ചിരിക്കുന്ന പ്രവാസികളെ വെട്ടിലാക്കി പുതിയ തീരുമാനവുമായി സൗദി അധികൃതർ. പൗരന്മാർക്ക് സ്വകാര്യ കാറുകളെ ടാക്സികളായി ഉപയോഗിക്കാൻ അനുമതി നല്കിയതാണ് വിദേശികൾക്ക് തിരിച്ചടിയാകുന്നത്. എന്നാൽ അത്യാധുനിക സാങ്കേതികത ഉപയോഗിച്ച് ഗതാഗതത്തെ പരിഷ്‌ക്കരിക്കാനുള്ള പ്രഖ്യാപനങ്ങളുടെ ഭാഗമാണിതെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ടാക്സി രംഗം പ്രവാസികളാണ് കയ്യടക്കിയിരിക്കുന്നത്. ജദാരാ, സയിദ് പദ്ധതികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സൗദികൾക്ക് മുൻഗണന നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിൽ ജോലി ചെയ്യാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരു സംവിധാനമുണ്ടാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇത്തരം ഒരു പദ്ധതി വരുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്ക് തെല്ല് പരിഹാരമാകും. ഇതിന് പുറമെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. സർവകലാശാല വിദ്യാർത്ഥികൾ അടക്കമുള്ള തൊഴിലന്വേഷകർക്കും സർക്കാർ സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും പുതിയ പദ്ധതി സഹായകമാകും. ഈ സംവിധാനത്
റിയാദ്: രാജ്യത്തെ ടാക്‌സി മേഖല കൈയടക്കി വച്ചിരിക്കുന്ന പ്രവാസികളെ വെട്ടിലാക്കി പുതിയ തീരുമാനവുമായി സൗദി അധികൃതർ. പൗരന്മാർക്ക് സ്വകാര്യ കാറുകളെ ടാക്സികളായി ഉപയോഗിക്കാൻ അനുമതി നല്കിയതാണ് വിദേശികൾക്ക് തിരിച്ചടിയാകുന്നത്. എന്നാൽ അത്യാധുനിക സാങ്കേതികത ഉപയോഗിച്ച് ഗതാഗതത്തെ പരിഷ്‌ക്കരിക്കാനുള്ള പ്രഖ്യാപനങ്ങളുടെ ഭാഗമാണിതെന്നാണ് അധികൃതർ പറയുന്നത്.
നിലവിൽ ടാക്സി രംഗം പ്രവാസികളാണ് കയ്യടക്കിയിരിക്കുന്നത്. ജദാരാ, സയിദ് പദ്ധതികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സൗദികൾക്ക് മുൻഗണന നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിൽ ജോലി ചെയ്യാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരു സംവിധാനമുണ്ടാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഇത്തരം ഒരു പദ്ധതി വരുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്ക് തെല്ല് പരിഹാരമാകും. ഇതിന് പുറമെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. സർവകലാശാല വിദ്യാർത്ഥികൾ അടക്കമുള്ള തൊഴിലന്വേഷകർക്കും സർക്കാർ സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും പുതിയ പദ്ധതി സഹായകമാകും.
ഈ സംവിധാനത്തിൽ ജോലി ചെയ്യാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരു സംവിധാനമുണ്ടാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. വാസൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെയാകും പദ്ധതി നടപ്പാക്കുക. ഇതിന് സാങ്കേതിക പങ്കാളികളായ അലാമിന്റെ സഹായവും ഉണ്ടാകും.