- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാക്സിക്കാരുടെ കൊള്ളയടി ഇനി നടക്കില്ല; സൗദിയിൽ മീറ്റർ സംവിധാനം കർശനമാക്കാൻ നീക്കം; മീറ്ററില്ലാതെ സർവ്വീസ് നടത്തുന്നവർക്കെതിരെ പരാതിപ്പെടാൻ പൊതുജനങ്ങൾക്കും അവസരം
റിയാദ്: അമിത ചാർജ് ഈടാക്കുന്നതായുള്ള പരാതിയെ തുടർന്ന് സൗദിയിൽ പട്ടണങ്ങളിലെ എല്ലാ ടാക്‌സികളിലും മീറ്റർ സംവിധാനം കർശനമാക്കും. മീറ്റർ ഘടിപ്പിക്കാകയോ പ്രവൃത്തി പ്പിക്കുകയോ ചെയ്യാത്ത ടാക്‌സി ഡ്രൈവർമാർക്കെതിരെ 938 എന്ന നമ്പറിൽ പരാതിപ്പെടാവു ന്നതാണെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു. ലിമോസിൻ എന്ന പേരിലറിയപ്പെടുന്ന മുഴുവൻ പൊതു ടാക്‌സി
റിയാദ്: അമിത ചാർജ് ഈടാക്കുന്നതായുള്ള പരാതിയെ തുടർന്ന് സൗദിയിൽ പട്ടണങ്ങളിലെ എല്ലാ ടാക്‌സികളിലും മീറ്റർ സംവിധാനം കർശനമാക്കും. മീറ്റർ ഘടിപ്പിക്കാകയോ പ്രവൃത്തി പ്പിക്കുകയോ ചെയ്യാത്ത ടാക്‌സി ഡ്രൈവർമാർക്കെതിരെ 938 എന്ന നമ്പറിൽ പരാതിപ്പെടാവു ന്നതാണെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു. ലിമോസിൻ എന്ന പേരിലറിയപ്പെടുന്ന മുഴുവൻ പൊതു ടാക്‌സികളിലും ഗതാഗത വകുപ്പ് അംഗീകരിച്ച യാത്രാ കൂലി മാത്രം ഈടാക്കുന്നതിനായി മീറ്റർ ഘടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ഉറപ്പുവരുത്തും.
മീറ്റർ ഉപയോഗിക്കാൻ ആവശ്യപ്പെട്ടിട്ടും ഉപയോഗിക്കാത്ത ടാക്‌സിഡ്രൈവർമാർക്കെതിരെ പരാതി ബോധിപ്പിക്കാനും സംവിധാനമൊരുക്കും. മീറ്റർ ഉപയോഗിക്കാത്ത ഡ്രൈവർമാർ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗതാഗതമന്ത്രാലയം മുന്നറിയിപ്പ് നൽകി.നഗരങ്ങളിലെ എല്ലാ ടാക്‌സികളിലും മീറ്റർ ഘടിപ്പിച്ചിട്ടുണ്ടെന്നും ഓടുന്ന ദൂരവും കാത്തുനിൽപ്പ് സമയവും കണക്കാക്കി യാത്രാകൂലി നിശ്ചയിക്കുന്ന േപ്രാഗ്രാം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്താൻ നിരീക്ഷണസംവിധാനം ഏർപ്പെടുത്തുമെന്നും ഗതാഗതമന്ത്രാലയ വക്താവ് എഞ്ചിനീയർ ഹദ്‌ലൂൽ ബിൻ ഹുസൈൻ പറഞ്ഞു.
സൗദിയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവ് പ്രാബല്യത്തിൽ വന്നതിനു ശേഷം ടാക്‌സി ഡ്രൈവർമാർ അധികയാത്രാകൂലി വാങ്ങുന്നുവെന്ന വാർത്തകൾ സജീവമായ സാഹചര്യത്തിലാണ് മന്ത്രാലയം മീറ്റർ ഉപയോഗം കർശനമാക്കാൻ തീരുമാനിച്ചത്.
യാത്രക്കാരന്റെയും വാഹന ഉടമയുടെയും അവകാശങ്ങൾ മാനിച്ച് മാന്യമായ യാത്രാക്കൂലി നിശ്ചയിച്ചുകൊണ്ടാണ് മീറ്റർ സംവിധാനം ർപ്പെടുത്തിയിരിക്കുന്നത്. വാഹനം നീങ്ങി ത്തുടങ്ങുന്നതിനു മുമ്പായി യാത്രക്കാരൻ മീറ്റർ പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെടണമെന്നും, മീറ്ററിടാൻ തയ്യാറാകാത്ത ഡ്രൈവർമാർക്കെതിരെ 938 നമ്പറിൽ സൗജനൃമായി പരാതി അറിയിക്കാമെന്നും ബിൻ ഹുസൈൻ പറഞ്ഞു.