- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളെ മാനസിക രോഗികൾ ആക്കുന്ന എല്ലാ പുരുഷന്മാരും ഇല്ലാതായി തീരട്ടെ; കർശന നിയന്ത്രണങ്ങൾ കൊണ്ട് അടിച്ചമർത്തപ്പെട്ട സൗദി അറേബ്യൻ സ്ത്രീത്വം ആൽബമായി പുറത്തേക്കൊഴുകിയപ്പോൾ; സൗദി വീഡിയോ ആൽബം ഇസ്ലാമിക ലോകത്ത് വിമർശനം ഉയർത്തുന്ന കഥ
കടുത്ത ഇസ്ലാമിക നിയമത്തിൻ കീഴിലുള്ള സൗദി അറേബ്യയിൽ സ്ത്രീകളെ അടിച്ചമർത്തുന്നുണ്ടെന്നത് ലോകം വിമർശനത്തോടെ ചൂണ്ടിക്കാട്ടുന്ന കാര്യമാണ്. എന്നാൽ സൗദിയിലെ ഈ പക്ഷപാതിത്വത്തെ വിമർശിച്ച് കൊണ്ട് സൗദിയിലെ സ്ത്രീകളുടെ പക്ഷത്ത് നിന്നും ഇപ്പോൾ ഒരു ആൽബമിറങ്ങിയിരിക്കുകയാണ്. നിങ്ങളെ മാനസിക രോഗികൾ ആക്കുന്ന എല്ലാ പുരുഷന്മാരും ഇല്ലാതായി തീരട്ടെയെന്നാണ് ആൽബത്തിലെ വരികൾ ഇവിടുത്തെ സ്ത്രീകളെ ആഹ്വാനം ചെയ്തിരിക്കുന്നത്.കർശന നിയന്ത്രണങ്ങൾ കൊണ്ട് അടിച്ചമർത്തപ്പെട്ട സൗദി അറേബ്യൻ സ്ത്രീത്വം ആൽബമായി പുറത്തേക്കൊഴുകിയിരിക്കുകയാണിപ്പോൾ. ഈ സൗദി വീഡിയോ ആൽബം ഇസ്ലാമിക ലോകത്ത് കടുത്ത വിമർശനമാണുയർത്തിയിരിക്കുന്നത്. നിഖാബ്സ് ധരിച്ച സ്ത്രീകൾ ഈ ആൽബത്തിൽ പരമ്പരാഗത നിയമങ്ങളെ മറി കടന്ന് കൊണ്ട് റോളർ ബ്ലേഡിങ്, ബാസ്‌കറ്റ് ബോൾ തുടങ്ങിയ ആക്ടിവിറ്റികൾ ആസ്വദിക്കുന്നതായി കാണാം. ഡ്രൈവിംഗിലുള്ള വിലക്ക് മറി കടന്ന് വണ്ടിയോടിക്കുന്ന സ്ത്രീകളെയു ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ഈ ആൽബത്തെ ചൊല്ലി സൗദിയിൽ രണ്ട് അഭിപ്രായങ്ങളാണ് പെരുകി വരുന്നത്. ഇത് തീർത്
കടുത്ത ഇസ്ലാമിക നിയമത്തിൻ കീഴിലുള്ള സൗദി അറേബ്യയിൽ സ്ത്രീകളെ അടിച്ചമർത്തുന്നുണ്ടെന്നത് ലോകം വിമർശനത്തോടെ ചൂണ്ടിക്കാട്ടുന്ന കാര്യമാണ്. എന്നാൽ സൗദിയിലെ ഈ പക്ഷപാതിത്വത്തെ വിമർശിച്ച് കൊണ്ട് സൗദിയിലെ സ്ത്രീകളുടെ പക്ഷത്ത് നിന്നും ഇപ്പോൾ ഒരു ആൽബമിറങ്ങിയിരിക്കുകയാണ്. നിങ്ങളെ മാനസിക രോഗികൾ ആക്കുന്ന എല്ലാ പുരുഷന്മാരും ഇല്ലാതായി തീരട്ടെയെന്നാണ് ആൽബത്തിലെ വരികൾ ഇവിടുത്തെ സ്ത്രീകളെ ആഹ്വാനം ചെയ്തിരിക്കുന്നത്.കർശന നിയന്ത്രണങ്ങൾ കൊണ്ട് അടിച്ചമർത്തപ്പെട്ട സൗദി അറേബ്യൻ സ്ത്രീത്വം ആൽബമായി പുറത്തേക്കൊഴുകിയിരിക്കുകയാണിപ്പോൾ. ഈ സൗദി വീഡിയോ ആൽബം ഇസ്ലാമിക ലോകത്ത് കടുത്ത വിമർശനമാണുയർത്തിയിരിക്കുന്നത്.
നിഖാബ്സ് ധരിച്ച സ്ത്രീകൾ ഈ ആൽബത്തിൽ പരമ്പരാഗത നിയമങ്ങളെ മറി കടന്ന് കൊണ്ട് റോളർ ബ്ലേഡിങ്, ബാസ്‌കറ്റ് ബോൾ തുടങ്ങിയ ആക്ടിവിറ്റികൾ ആസ്വദിക്കുന്നതായി കാണാം. ഡ്രൈവിംഗിലുള്ള വിലക്ക് മറി കടന്ന് വണ്ടിയോടിക്കുന്ന സ്ത്രീകളെയു ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ഈ ആൽബത്തെ ചൊല്ലി സൗദിയിൽ രണ്ട് അഭിപ്രായങ്ങളാണ് പെരുകി വരുന്നത്. ഇത് തീർത്തും മോശവും അനുയോജ്യമല്ലെന്നുമാണ് പാരമ്പര്യവാദികളും യാഥാസ്ഥിതികരും പ്രതികരിച്ചിരിക്കുന്നത്.സൗദി അറേബ്യയിൽ സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനത്തെ ധിക്കരിച്ച് കൊണ്ടാണ് ഈ ആൽബം തുടങ്ങുന്നത്.ഇതിന് പുറമെ സ്ത്രീകൾ ഇതിൽ സ്‌കേറ്റ്ബോർഡിങ്, റോളർബ്ലേഡിങ്, ബൈക്കോടിക്കൽ തുടങ്ങിയവ നിർവഹിക്കുന്നതും ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നു.തെരുവുകളിലൂടെ സ്ത്രീകൾ ഡ്രൈവ് ചെയ്യുമ്പോൾ പുരുഷന്മാർ അവരെ കൈ ചൂണ്ടി കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.
ഈ ക്ലിപ്പിന്റെ അവസാനം സ്ത്രീകൾ ബാസ്‌കറ്റ് ബോൾ കളിക്കുന്നതും ടെൻ-പിൻ ബോളിങ് നിർവഹിക്കുന്നതും കാണാം. യുഎസിലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാർഡ്ബോർഡ് കട്ടൗട്ട് നിരവധി പ്രാവശ്യം ഈ ആൽബത്തിൽ കാണിക്കുന്നുണ്ട്. പ്രാദേശിക പ്രൊഡക്ഷൻ കമ്പനിയായ എയ്റ്റീസ് സ്റ്റുഡിയോസാണിത് നിർമ്മിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. ഇത്തരത്തിൽ പാരമ്പര്യത്തെ നിഷേധിക്കുന്നത് ശരിയെല്ലാന്നാണ് ചിലർ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പുരോഗമനാത്മകമായ ആൽബത്തിൽ അഭിനയിക്കാൻ തയ്യാറായ സ്ത്രീകൾ അവരുടെ ശിരോവസ്ത്രം ഉപേക്ഷിച്ചാണ് പ രിഷ്‌കാരത്തിന് തുടക്കം കുറിക്കേണ്ടിയിരുന്നതെന്നും അല്ലാതെ അതണിഞ്ഞ് കൊണ്ടല്ല സാഹസിക പ്രവർത്തികൾ ചെയ്യേണ്ടിയിരുന്നതെന്നും മറ്റ് ചിലർ അഭിപ്രായപ്പെടുന്നു.