- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാൻ പോകുന്നത് ചിലവേറിയ മാസങ്ങളുടെ കാലം; ഹിജ്റാ പുതുവർഷം മുതൽ ഏഴ് സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിക്കും; പ്രവാസികൾക്ക് ദുരിതകാലം
സൗദിയിൽ താമസിക്കുന്ന പ്രവാസികൾക്ക് വരാൻ പോകുന്നത് ചിലവേറിയ മാസമെന്ന റിപ്പോർട്ട്. ഒക്ടോബർ രണ്ടോടെ ആരംഭിക്കുന്ന ഈ വർഷത്തെ ഹിജ്‌റ പുതുവർഷത്തിൽ ഏഴ് സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിക്കും. വിദേശി ജോലിക്കാരുടെയും ആശ്രിതരുടെയും വിസ, സന്ദർശന വിസ, റീ-എൻട്രി, ഹജ്ജ്, ഉംറ വിസ എന്നിവക്ക് ഫീസ് വർധിപ്പിച്ചതിന് പുറമെ ഏതാനും സേവനങ്ങൾക്ക് വർഷങ്ങളോളമായി സർക്കാർ നൽകിവരുന്ന സബ്‌സിഡി നിർത്തലാക്കാനും സാധ്യതയുള്ളതായി ശൂറ കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സ്വദേശികളെയും വിദേശകളെയും ഒരുപോലെ ബാധിക്കുന്നതാണ് സബ്‌സിഡി എടുത്തുകളയുന്ന ഏഴ് സേവനങ്ങൾ. വാഹന റജിസ്‌ട്രേഷൻ ഫീസ്, വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഫീസ്, ട്രാഫിക് പിഴകൾ, വീട്ടുവേലക്കാരുടെ ഇഖാമ എടുക്കലും പുതുക്കലും, 193 ഇനങ്ങളുടെ കസ്റ്റംസ് തീരുവ, കപ്പൽ തുറമുഖ ഫീസ്, സ്വദേശികളുടെ പാസ്‌പോർട്ട് ഫീസ് എന്നിവക്ക് സർക്കാർ നൽകി വന്ന 50 ശതമാനം സബ്‌സിഡി എടുത്തുകളയുന്നതോടെ ഇത്തരം സേവനങ്ങളുടെ നിരക്ക് ഇരട്ടിയായി വർധിക്കും. മൂന്ന് വർഷം മുമ്പ് സൗദി മന്ത്രിസഭ തീരുമാനപ്രകാരം ഏർപ്പ
സൗദിയിൽ താമസിക്കുന്ന പ്രവാസികൾക്ക് വരാൻ പോകുന്നത് ചിലവേറിയ മാസമെന്ന റിപ്പോർട്ട്. ഒക്ടോബർ രണ്ടോടെ ആരംഭിക്കുന്ന ഈ വർഷത്തെ ഹിജ്‌റ പുതുവർഷത്തിൽ ഏഴ് സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിക്കും.
വിദേശി ജോലിക്കാരുടെയും ആശ്രിതരുടെയും വിസ, സന്ദർശന വിസ, റീ-എൻട്രി, ഹജ്ജ്, ഉംറ വിസ എന്നിവക്ക് ഫീസ് വർധിപ്പിച്ചതിന് പുറമെ ഏതാനും സേവനങ്ങൾക്ക് വർഷങ്ങളോളമായി സർക്കാർ നൽകിവരുന്ന സബ്‌സിഡി നിർത്തലാക്കാനും സാധ്യതയുള്ളതായി ശൂറ കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സ്വദേശികളെയും വിദേശകളെയും ഒരുപോലെ ബാധിക്കുന്നതാണ് സബ്‌സിഡി എടുത്തുകളയുന്ന ഏഴ് സേവനങ്ങൾ.
വാഹന റജിസ്‌ട്രേഷൻ ഫീസ്, വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഫീസ്, ട്രാഫിക് പിഴകൾ, വീട്ടുവേലക്കാരുടെ ഇഖാമ എടുക്കലും പുതുക്കലും, 193 ഇനങ്ങളുടെ കസ്റ്റംസ് തീരുവ, കപ്പൽ തുറമുഖ ഫീസ്, സ്വദേശികളുടെ പാസ്‌പോർട്ട് ഫീസ് എന്നിവക്ക് സർക്കാർ നൽകി വന്ന 50 ശതമാനം സബ്‌സിഡി എടുത്തുകളയുന്നതോടെ ഇത്തരം സേവനങ്ങളുടെ നിരക്ക് ഇരട്ടിയായി വർധിക്കും. മൂന്ന് വർഷം മുമ്പ് സൗദി മന്ത്രിസഭ തീരുമാനപ്രകാരം ഏർപ്പെടുത്തിയ ഇളവിന്റെ കാലാവധി ഈ ഹിജ്‌റ വർഷാവസാനത്തോടെ അവസാനിക്കും.
2013 ഡിസംബറിലാണ് രാജ്യത്തെ പൗരന്മാരുടെ താമസക്കാരുടെയും സൗകര്യം പരിഗണിച്ച് ഏഴ് സേവനങ്ങൾക്ക് മന്ത്രിസഭ സബ്‌സിഡി പ്രഖ്യാപിച്ചത്. സന്ദർശന വിസയുടെ കാലാവധിക്കനുസരിച്ച് 8000, 5000, 3000 എന്നിങ്ങനെ ഫീസ് ഈടാക്കാനും റീ-എൻട്രിയുടെ അടിസ്ഥാന ഫീസായ 200 റിയാലിന് പുറമെ ഓരോ മാസത്തിനും 100 റിയാൽ വീതം അധിക നിരക്കും ആവർത്തിച്ചു ഹജ്ജും ഉംറയും നിർവഹിക്കുന്നവർക്ക് 2,000 റിയാൽ വിസ ഫീസും പ്രാബല്യത്തിൽ വരുന്നതിന് പുറമെ രാജ്യത്തിനകത്ത് കഴിയുന്ന വിദേശികളെ കൂടി ബാധിക്കുന്ന സബ്‌സിഡി എടുത്തുകളയുന്ന നിയമവും കൂടി നടപ്പാക്കിയാൽ സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളെയും ഇത് സാരമായി ബാധിക്കും
അടുത്ത മാസം 3 മുതലാണ് ഹിജ്റ വർഷം ആരംഭിക്കുന്നത്. അന്നു മുതൽ മന്ത്രിസഭ അംഗീകരിച്ച പുതുക്കിയ വിസാ ഫീസുകളും ഗതാഗത നിയമ ലംഘനങ്ങൾക്ക് ഭേദഗതിവരുത്തിയ പിഴകളും നിലവിൽ വരും. ഇളവുകളുള്ള സർക്കാർ സേവനങ്ങളുടെ ഫീസ് നിരക്ക് തുടരണമെങ്കിൽ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കണം.
ഇളവുകളോടെ നിലവിൽ ഈടാക്കുന്ന ഫീസ് നിരക്ക് തുടരാൻ മൂന്ന് വർഷം മുമ്പ് സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ കാലാവധി ഈ മാസം അവസാനിക്കും. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ഫീസ് നിരക്കുകൾ വർധിപ്പിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.സൗദിയിലെ ഇളവ് നീട്ടിയില്ലെങ്കിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർമാർ 300 റിയാലിനു പകരം അറുനൂറ് റിയാൽ വഹിക്കേണ്ടിവരും. ഇളവ് നീട്ടി ലഭിക്കാൻ ആവശ്യമുയർന്നിട്ടുണ്ട്