റിയാദ്: ഭാര്യയേയും കുട്ടികളെയും മറ്റു ബന്ധുക്കളേയും വിസിറ്റിങ് വിസകളിൽ കൊണ്ടു വരുന്ന വിദേശികൾ ജാഗ്രത പാലിച്ചില്ലങ്കിൽ ഇനി മുതൽ ജയിൽ ശിക്ഷ അടക്കമുള്ള നിയമ നടപടിക്കു വിധേമയമാകേണ്ടിവരും.  നിയമലംഘകർക്ക് ആറ് മാസം തടവ് ശിക്ഷയും അമ്പതിനായിരും റിയാൽ പിഴയും ലഭിക്കും.

സന്ദർശന വിസകളിലെത്തിയവർ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടണം. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവർക്ക് പരമാവധി 50തിനായിരം റിയാൽ പിഴ ഒടുക്കേണ്ടിവരും. കൂടാതെ 6 മാസം ജയിൽ ശിക്ഷുയും പിന്നീട് നാടുകടത്തുകയും ചെയ്യും. സന്ദർശന വിസകളിലെത്തിയവരെ ബന്ധപ്പെട്ടവർ ഇക്കാര്യം ബോദ്ധ്യപ്പെടുത്തി ശിക്ഷകളിൽ നിന്നും ഒഴിവാകുന്നതിനു നടപടി സ്വീകരിക്കണമെന്നും ജവാസാത്ത് അറിയിച്ചു.

വിദേശിയാണ് സന്ദർശകരെ കൊണ്ടുവന്നതെങ്കിൽ നിയമം ലംഘിച്ചതിന്റെ പേരിൽ വിദേശിയേയും നാടുകടത്തുമെന്ന് ജവാസാത് മുന്നറിയിപ്പിൽ വ്യക്തമാക്കി.